Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്യൻ ഖാന്റെ വെബ്സീരീസിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ! അച്ഛനെ ഒഴിവാക്കിയോ എന്ന് ആരാധകർ

text_fields
bookmark_border
Ranbir Kapoor shot for cameo in Aryan Khans Stardom in SRKs presence! All we know
cancel

ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരപുത്രനാണ് ഷാറൂഖ് ഖാന്റെ മകൻ ആര്യൻ. അച്ഛന് പിന്നാലെ ബോളിവുഡിലേക്ക് ചുവടുവെക്കാൻ തായാറെടുക്കുകയാണ്. എന്നാൽ അഭിനേതാവായിട്ടില്ല. സംവിധായകനായിട്ടാണ് ആര്യന്റെ ബോളിവുഡ് അരങ്ങേറ്റം. 'സ്റ്റാർഡം' എന്ന വെബ്സീരീസിലൂടെയാണ് ആര്യന്റെ തുടക്കം. നെറ്റ്ഫ്ലിക്സാണ് നിർമിക്കുന്നത്. സീരീസിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നതും ആര്യൻ തന്നെയാണ്.

ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്സീരീസിൽ നടൻ രൺബീർ കപൂറും ഒരു പ്രധാനവേഷത്തിൽ എത്തുണ്ട്. അതിഥി വേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുകയത്രേ. ഷാറൂഖ് ഖാന്റെ സാന്നിധ്യത്തിൽ രൺബീറിന്റെ ഭാഗം ചിത്രീകരിച്ചുവെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. രൺവീർ സിങ്ങും ആര്യന്റെ സീരീസിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അതേസമയം മകന്റെ ആദ്യത്തെ വെബ്സീരീസിൽ അച്ഛൻ ഇല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

രൺബീർ കപൂറിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ബ്രഹ്മാസ്ത്രയിൽ അതിഥിയായി ഷാറൂഖ് എത്തിയിരുന്നു. ഒരു ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ അഭിനയിച്ച ചിത്രമായിരുന്നു ഇത്. ബ്രഹ്മാസ്ത്രയിലെ മോഹൻ ഭാർഗവ് എന്ന എസ്. ആർ.കെയുടെ കഥാപാത്രം ഏറെ ചർച്ചയായിരുന്നു. സന്ദീപ് റെഡ്ഡി വംഗയുടെ ആനിമലാണ് രൺബീറിന്റെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആര്യന്റെ വെബ്സീരീസിൽ നിർമാതാവും സംവിധായകനുമായ കരൺ ജോഹറും ഭാഗമായേക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ജവാൻ ആണ് ഇനി പുറത്തിറങ്ങാനുള്ള ഷാറൂഖ് ചിത്രം. പത്താന്റെ വൻ വിജയത്തിന് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്. ആർ.കെ ചിത്രമാണ് ജവാൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ranbir Kapoor shot for cameo in Aryan Khan's Stardom in SRK's presence
Next Story