Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്ന് അച്ഛൻ ആദ്യമായി എന്നെ തല്ലി, അദ്ദേഹം വലിയ വിശ്വാസിയാണ്; രൺബീർ കപൂർ

text_fields
bookmark_border
Ranbir Kapoor reveals why Rishi Kapoor hit him at Diwali pooja
cancel

പിതാവും അന്തരിച്ച നടനുമായ ഋഷി കപൂറുമായുള്ള ഓർമ പങ്കുവെച്ച് നടൻ രൺബീർ കപൂർ. പിതാവ് തന്നെ ആദ്യമായി തല്ലി സംഭവമാണ് നടൻ വെളിപ്പെടുത്തിയത്. ജനപ്രിയ പരിപാടിയായ 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'‍യിലാണ് ഇക്കാര്യം പറഞ്ഞത്. പിതാവ് ഒറ്റ തവണ മാത്രമേ തല്ലിയിട്ടുള്ളൂവെന്നും ജീവിതത്തിൽ അദ്ദേഹത്തിന് അച്ചടക്കവും ചിട്ടയും പ്രധാനമായിരുന്നെന്നും രൺബീർ പറഞ്ഞു.

'ജീവിതത്തിൽ ഒറ്റതവണയെ അച്ഛൻ എന്നെ തല്ലിയിട്ടുള്ളൂ. അത് എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. അന്ന് എനിക്ക് എട്ടോ ഒന്‍പതോ വയസ്സെ ഉണ്ടായിരുന്നുള്ളൂ.അച്ഛൻ വലിയ വിശ്വാസിയാണ്. ദീപാവലി പൂജ നടക്കുന്നതിനിടെ ക്ഷേത്രത്തിൽ ചെരുപ്പിട്ട് കയറിയതിനാണ് തല്ലിയത്'; രൺബീർ പറഞ്ഞു.

ഭർത്താവ് ഋഷി കപൂർ മക്കൾക്ക് പകർന്നു നൽകിയ മൂല്യങ്ങളെക്കുറിച്ച് നീതു കപൂറും സംസാരിച്ചു. 'മക്കൾക്ക് നല്ല മൂല്യങ്ങൾ ലഭിച്ചത് അദ്ദേഹത്തിൽ നിന്നാണ്. ഇതെ മൂല്യങ്ങൾ രണ്‍ബീറിന്‍റെ മകള്‍ക്കും കിട്ടുമെന്ന് ഞാന്‍ കരുതുന്നു.പഠിക്കുന്ന കാലത്ത് ഋഷി ജി അവർക്ക് പോക്കറ്റ് മണി നൽകുമായിരുന്നു. അവര്‍ക്ക് ആവശ്യമുള്ളതെല്ലാം അതില്‍ തന്നെ നടക്കും. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ പണത്തോടുള്ള സമീപനം മാറിയിരുന്നു. എന്‍റെ രണ്ട് കുട്ടികളും വളരെ കൂൾ ആണ്. മകൾ റിദ്ധിമ വളരെ ശാന്തയാണ്. ഇതുവരെ ആരോടും ഉറക്കെ സംസാരിക്കുന്നത് ഞാന്‍കണ്ടിട്ടില്ല' -നീതു കപൂർ പറഞ്ഞു.

സന്ദീപ് റെഡ്ഡി വങ്കയുടെ ആനിമൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രൺബീർ ചിത്രം. നിതേഷ് തിവാരിയുടെ രാമായണം .ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർക്കൊപ്പം സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ എന്നിവയാണ് അണിയറ‍യിൽ ഒരുങ്ങുന്ന രൺബീർ ചിത്രങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ranbir Kapoor reveals why Rishi Kapoor hit him at Diwali pooja
Next Story