Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെറാപ്പി വർക്കായില്ല; മനസ് തുറക്കാൻ ഭയമാണ് -രൺബീർ കപൂർ

text_fields
bookmark_border
Ranbir Kapoor Reveals He Tried Therapy But It Didnt Work For Him
cancel

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് നടൻ രൺബീർ കപൂർ. ബോളിവുഡിലാണ് നടൻ സജീവമെങ്കിലും സൗത്തിന്ത്യൻ സിനിമകളുടെ വലിയ ആരാധകനാണ്. അടുത്തിടെ നടൻ ഫഹദ് ഫാസിലിനേയും തെന്നിന്ത്യൻ സിനിമകളേയും പ്രശംസിച്ച് നടൻ എത്തിയിരുന്നു. സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ആനിമലാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രൺബീർ ചിത്രം. ആനിമല്‍ നടന്റെ ഇമേജ് തന്നെ മാറ്റിയിട്ടുണ്ട്.

കരിയറിലും ജീവിതത്തിലും ഏറ്റവും മികച്ച സമയത്തിലൂടെയാണ് രണ്‍ബീര്‍ കപൂര്‍ കടന്നു പോകുന്നത്. ഇപ്പോഴിതാ നടൻ സൈക്കോ തെറാപ്പിയെക്കുറിച്ച് പറഞ്ഞത് വൈറലാവുകയാണ്. താൻ തെറാപ്പി പരീക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ തനിക്ക് അത് വർക്കായില്ലെന്നുമാണ് രൺബീർ പറഞ്ഞത്. ഒരു പോഡ്കാസ്റ്റ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പംജനങ്ങൾക്കിടയിലുള്ള തന്റെ കാസനോവ ഇമേജിനെക്കുറിച്ചും നടൻ പറഞ്ഞു.

'തെറാപ്പിക്ക് എതിരല്ല. ഞാനും തെറാപ്പി പരീക്ഷിച്ചിട്ടുണ്ട്. പക്ഷെ എനിക്കത് വർക്ക് ആയില്ല. കാരണം തെറാപ്പിക്ക് നമ്മൾ മനസ് തുറക്കണം. എനിക്ക് മനസു തുറക്കാൻ ഭയമാണ്.

ആളുകളുടെ ഇടയിൽ എനിക്ക് അത്രനല്ല ഇമേജല്ലയുള്ളത്. ബോളിവുഡിലെ രണ്ട് പ്രമുഖ നടിമാരെ ഞാൻപ്രണയിച്ചിട്ടുണ്ട്. അതോടെ എനിക്ക് കാസനോവ ഇമേജായി. കുറേക്കാലം എന്നെ ചതിയനെന്ന് മുദ്രകുത്തി. ഇപ്പോഴും അതേ ഇമേജ് ഉണ്ടെന്ന് തോന്നുന്നു'-രണ്‍ബീര്‍ പറഞ്ഞു.

നടി ആലിയ ഭട്ടിനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് രൺബീർ നടിമാരായ ദീപിക പദുകോണും കത്രീന കൈഫുമായും പ്രണയത്തിലായിരുന്നു . ഈ ബന്ധങ്ങൾ വിവാഹംവരെ എത്തിയിരുന്നു. 2021 ആയിരുന്നു രണ്‍ബീറും ആലിയയും വിവാഹിതരായത്. റാഹ എന്ന് പേരുള്ള ഒരു മകളുണ്ടിവർക്ക്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ranbir Kapoor Reveals He Tried Therapy But It Didn't Work For Him
Next Story