'ഞാൻ ഷാറൂഖ് ഖാനാവാൻ ആഗ്രഹിച്ചു, അവസാനം എനിക്ക് രൺബീർ കപൂർ ആവേണ്ടി വന്നു'
text_fieldsബോക്സോഫിസിൽ തരംഗം സൃഷ്ടിച്ച 'സഞ്ജു'വിന് ശേഷം 'ഷംഷേര' എന്ന തന്‍റെ പുതിയ ചിത്രവുമായി തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ രൺബീർ കപൂർ. നീണ്ട നാലുവർത്തെ ഇടവേളക്കുശേഷമാണ് ഒരു രൺബീർ ചിത്രം റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് താരമിപ്പോൾ.
എന്നാൽ ഒരു സ്വകാര ചാനലിനു നൽകിയ അഭിമുഖത്തിലെ രൺബീറിന്‍റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. പ്രിയപ്പെട്ട ഹിന്ദി നടൻമാരെക്കുറിച്ച് സംസാരിക്കവെ, തനിക്ക് ഷാറൂഖ് ഖാൻ ആവാനായിരുന്നു ആഗ്രഹമെന്നും എന്നാൽ അവസാനം തനിക്ക് രൺബീർ കപൂർ ആകേണ്ടി വന്നു എന്നുമായിരുന്നു താരത്തിന്‍റെ പരാമർശം.
'എനിക്ക് അമിതാഭ് ബച്ചൻ ആവാനായിരുന്നു ആഗ്രഹം, പിന്നീട് വളർന്നപ്പോൾ ഷാറൂഖ് ഖാൻ ആവണമെന്നായി, അവസാനം ഞാൻ രൺബീർ കപൂർ ആവേണ്ടിവന്നു'-രൺബീർ പറഞ്ഞു.
നേരത്തെ തന്നോടൊപ്പം അഭിനയിച്ചവരുടെ പ്രകടനങ്ങളെപ്പറ്റിയും താരം മനസുതുറന്നിരുന്നു. ഒരു കാലത്ത് തന്റെ കാമുകി കൂടിയായിരുന്ന ദീപിക പദുക്കോണിന്റെ സിനിമയിലെ അഭിനയ മികവ് തന്നെ അതിശയിപ്പിച്ചതായി രൺബീർ പറഞ്ഞു.
ജൂലൈ 22 നാണ് 'ഷംഷേര' തിയറ്ററുകളിലെത്തുന്നത്. രൺബീർ കപൂർ ഇരട്ട വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. അച്ഛനായ 'ഷംഷേര'യായും മകനായ ബില്ലിയുമായാണ് ചിത്രത്തിൽ രൺബീർ കപൂർ എത്തുക. സാങ്കൽപ്പിക നഗരമായ കാസയിലാണ് 'ഷംഷേര' യുടെ കഥനടക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളിലാണ് സിനിമ റിലീസിനെത്തുന്നത്. യഷ് രാജ് ഫിലിംസിന്‍റെ ബാനറിൽ ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രം കരൺ മൽഹോത്രയാണ് സംവിധാനം ചെയ്യുന്നത്. കൂടാതെ, ആലിയ ഭട്ടും രൺബീർ കപൂറും ഒന്നിക്കുന്ന 'ബ്രഹ്മാസ്ത്ര' എന്ന ചിത്രവും റിലീസിനൊരുങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

