Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightയൂനിഫോമിന് കോടികൾ...

യൂനിഫോമിന് കോടികൾ കിട്ടുമെന്ന് ആരാധകർ! ഓട്ടോഗ്രാഫുമായി താരങ്ങൾ

text_fields
bookmark_border
Ranbir Kapoor, Bobby Deol autograph flight attendant’s shirt. Video is viral
cancel

എയർ ഹോസ്റ്റസിന് യൂനിഫോമിൽ ഓട്ടോഗ്രാഫ് നൽകി അനിമൽ സിനിമാ താരങ്ങൾ. ഗീതാ ഛേത്രി എന്ന എയർ ഹോസ്റ്റസിനാണ് താരങ്ങളായ രൺബീർ കപൂർ, സണ്ണി ഡിയോൾ, രശ്മിക സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക, എന്നിവർ ഷർട്ടിൽ ഓട്ടോഗ്രാഫ് നൽകിയത്. ഗീത തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഗീതാ ഛേത്രിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആ യൂനിഫോം ലേലത്തിൽ വെച്ചാൽ കോടികൾ കിട്ടുമെന്നാണ് ആരാധകർ പറയുന്നത്. അനിമൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു താരങ്ങളുടെ യാത്ര.

രൺബീർ കപൂർ, രശ്മിക, ബോബി ഡിയോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. ഡിസംബർ ഒന്നിന് റിലീസ് ചെയ്ത അനിമലിന്റെ 16 ദിവസത്തെ കളക്ഷൻ 800 കോടിയാണ്. ചിത്രത്തെ ചുറ്റിപ്പറ്റി വിമർശനങ്ങൾ ഉയർന്നെങ്കിലും ഇതൊന്നും സിനിമയെ ബാധിച്ചിട്ടില്ലെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

അനിമൽ സ്ത്രീ വിരുദ്ധതയെയും ടോക്സിക് മസ്കുലിനിറ്റിയെയും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ചിത്രത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം. എന്നാൽ ആക്ഷൻ രംഗങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ എന്നിവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയുടെ മൂന്നാമത്തെ ചിത്രമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranbir KapoorRashmika MandannaBobby Deol
News Summary - Ranbir Kapoor, Bobby Deol autograph flight attendant’s shirt. Video is viral
Next Story