Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൾക്കൂട്ടത്തിന് ഇടയിലാണ് എപ്പോഴും ഉമ്മൻ ചാണ്ടി! ആര്‍ക്കും ഓടിയെത്താന്‍ കഴിയുമായിരുന്നു- രമേഷ് പിഷാരടി

text_fields
bookmark_border
Ramesh Pisharody  About   Late Politican Oommen Chandy
cancel

എല്ലാവർക്കും പ്രിയങ്കരനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് നടൻ രമേഷ് പിഷാരടി. ആൾക്കൂട്ടത്തിന് ഇടയിലാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളതെന്നും ആർക്കും എപ്പോഴും ഭയമില്ലാതെ അദ്ദേഹത്തിന് മുന്നിൽ ഓടിയെത്താൻ കഴിയുമൊന്നും പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ ഭേദമെന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സഹൃദയത്വവും സഹിഷ്ണുതയുമൊക്കെയുള്ള നേതാവാണ്. എപ്പേഴും ആൾക്കൂട്ടത്തിലാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. യാതൊരു ഭയവുമില്ലാതെ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്താൻ എല്ലാവർക്കും കഴിയുമായിരുന്നു.

വലിയ ജനകീയമായ വികസന പദ്ധതികൾ കൊണ്ടുവന്ന ജനകീയ നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന് ചുറ്റും എന്നും ഒരു അത്ഭുതപ്പെടുത്തുന്ന ജനക്കൂട്ടം ഉണ്ടാകും. ഇത്രയും കാലം ഒരു സ്ഥലത്ത് തോൽവി അറിയാതെ വിജയിക്കുക എന്നു പറഞ്ഞാൽ എത്ര തലമുറ അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടുണ്ടാകും -രമേഷ് പിഷാരടി പറഞ്ഞു

കഴിഞ്ഞ ഏറെകാലമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയുമായി ബന്ധപ്പെട്ട കഴിഞ്ഞ ആറുമാസായി ബെംഗളൂരുവിലായിരുന്നു താമസം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramesh Pisharody About Late Politican Oommen Chandy
Next Story