രജനി സ്റ്റൈലിന് ട്രോൾശരം
text_fieldsരജനികാന്ത്,രാം ഗോപാൽ വർമ
ബോളിവുഡിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളാണ് രാം ഗോപാൽ വർമ. ലക്ഷക്കണക്കിന് ആരാധകരെ സമ്മാനിച്ച രജനീകാന്തിന്റെ അഭിനയ ശൈലിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ അദ്ദേഹം. സ്ലോ മോഷൻ രംഗങ്ങൾ ഇല്ലാതെ നടൻ രജനികാന്തിന് സിനിമയിൽ പിടിച്ചു നിൽക്കാൻ സാധിക്കുമോയെന്നാണ് രാം ഗോപാൽ വർമയുടെ ചോദ്യം. അദ്ദേഹം ഒരു നല്ല നടനാണെന്ന് തനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്നും സത്യ എന്ന ചിത്രത്തിൽ മനോജ് ബാജ്പേയി ചെയ്തതുപോലൊരു കഥാപാത്രം രജനികാന്തിന് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമയുടെ പരാമർശം.
'അഭിനയം എന്നത് കഥാപാത്രത്തെ സംബന്ധിച്ചും പ്രകടനമെന്നത് താരത്തെ സംബന്ധിച്ചുമാണ്. ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രജനികാന്ത് നല്ലൊരു നടനാണോ ? എനിക്ക് അറിയില്ല. രജനികാന്തിന് സത്യ എന്ന ചിത്രത്തിൽ മനോജ് ബാജ്പേയി ചെയ്ത ഭിഖു മഹ്ത്രേ എന്ന കഥാപാത്രം ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. രജനികാന്തിന്റെ കാര്യത്തിൽ, അദ്ദേഹത്തിന് സ്ലോ മോഷൻ ഇല്ലാതെ സിനിമയിൽ നിലനിൽക്കാൻ പറ്റുമോ? എനിക്ക് അറിയില്ല. സിനിമയുടെ പകുതിവരെ പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ സ്ലോ മോഷനിൽ നടക്കുന്ന രജനിയെ കാണാൻ പ്രേക്ഷകർക്ക് യാതൊരു പ്രശ്നവുമില്ല. അങ്ങനെ കാണാനാണ് അവർക്ക് ഇഷ്ടം'- രാം ഗോപാൽ വർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

