Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാം ചരണിനും ഉപാസനക്കും മകൾ, പുതിയ അതിഥിയെ സ്വീകരിച്ച് ചിരഞ്ജീവിയും കുടുംബവും

text_fields
bookmark_border
Ram Charan And Upasana Welcome A Baby Girl
cancel

നടൻ രാം ചരണിനും ഉപാസനക്കും പെൺകുഞ്ഞ് പിറന്നു. ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ജനനം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

2012ലാണ് രാം ചരണും ഉപാസനയും വിവാഹിതരാവുന്നത്. കഴിഞ്ഞ ഡിസംബറിലാണ് കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്ന വിവരം താരങ്ങൾ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പായിരുന്നു താരങ്ങളുടെ 11ാം വിവാഹ വാർഷികം.

കുഞ്ഞ് ജനിച്ചതിന് ശേഷം രാം ചരണും ഉപാസനയും ചിരഞ്ജീവിയുടെ വസതിയിലാകും താമസം. കുട്ടിക്ക് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്‌നേഹവും പരിചരണവും കിട്ടി വളരാൻ വേണ്ടിയാണിത്. ഉപാസന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉപാസനക്കും രാം ചരണിനും ആശംസയുമായി സിനിമാലോകവും ആരാധകരും എത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ram Charan And Upasana Welcome A Baby Girl
Next Story