Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസൽമാൻ ഖാനെ...

സൽമാൻ ഖാനെ പിന്തുണച്ചതിന് രാഖി സാവന്തിന് ബിഷ്‍ണോയി ഗ്യാങ്ങിന്റെ വധഭീഷണി

text_fields
bookmark_border
സൽമാൻ ഖാനെ പിന്തുണച്ചതിന് രാഖി സാവന്തിന് ബിഷ്‍ണോയി ഗ്യാങ്ങിന്റെ വധഭീഷണി
cancel

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ പിന്തുണക്കുന്നതിന്റെ പേരിൽ തനിക്ക് ലോറൻസ് ബിഷ്‍ണോയ് ഗ്യാങ്ങിന്റെ വധഭീഷണി ലഭിച്ചതായി നടി രാഖി സാവന്തിന്റെ വെളിപ്പെടുത്തൽ. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം അയച്ചതെന്ന് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയ രാഖി സാവന്ത്, മെയിൽ വായിച്ച് കേൾപ്പിക്കുകയും ചെയ്തു. എന്നാൽ, പൊലീസിൽ പരാതി നൽകാൻ ഉ​ദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു.

‘സൽമാൻ ഖാന് വേണ്ടി സംസാരിച്ചാൽ കൊലപ്പെടുത്തുമെന്നാണ് അവർ പറയുന്നത്. എന്നാൽ, ഞാൻ സൽമാന് വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം, എന്റെ മാതാവിന് അസുഖമായപ്പോൾ സഹായിച്ചത് അദ്ദേഹമാണ്. 50 ലക്ഷം രൂപയാണ് സൽമാൻ മാതാവിന് വേണ്ടി ചെലവിട്ടത്’, രാഖി പറഞ്ഞു.

പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ ബിഷ്‍ണോയ് ഗ്യാങ് സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കുകയും താരത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanrakhi sawantLawrence Bishnoi
News Summary - Rakhi Sawant says she received death threats from Bishnoi gang for supporting Salman Khan
Next Story