Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗ്ന വിഡിയോ 47 ലക്ഷം രൂപക്ക് വിറ്റു, വൈറലായാൽ ഞാൻ എന്ത് ചെയ്യും; മുൻ ഭർത്താവിനെതിരെ രാഖി

text_fields
bookmark_border
Rakhi Sawant claims ex-husband Adil Khan sold her nude videos for Rs 47 lakh
cancel

മുൻ ഭർത്താവ് ആദിൽ ദുബൈക്കെതിര ഗുരുതര ആരോപണവുമായി നടി രാഖി സാവന്ത്. കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയെന്നും തന്റെ നഗ്ന വിഡിയോ 47 ലക്ഷം രൂപക്ക് വിറ്റെന്നും നടി പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുളിക്കാൻ ബാത്ത് റൂമിൽ കയറിയപ്പോഴാണ് ആദിൽ ദൃശ്യങ്ങൾ പകർത്തിയത്. ഇതുപോലെയുളള നിരവധി നഗ്ന വിഡിയോകളുണ്ട്. ഞാൻ അയാളുടെ ഭാര്യയായിരുന്നപ്പോൾ, വീട്ടിൽവെച്ച് എന്നെ ബലാത്സം​ഗം ചെയ്യുകയായിരുന്നു- രാഖി തുടർന്നു

ആദിൽ പകർത്തിയ വിഡിയോകൾ ഇന്റർനെറ്റിൽ വൈറലായാൽ ഞാൻ എന്ത് ചെയ്യും. വിഷം കഴിച്ച് ജീവൻ അവസാനിപ്പിക്കണോ. ലോകം മുഴുവനും എന്റെ നഗ്നദൃശ്യങ്ങൾ കണ്ടാൽ ഞാൻ പിന്നെ എങ്ങോട്ട് പോകും, എങ്ങനെ ആളുകളുടെ മുഖത്ത് നോക്കും -രാഖി ചോദിക്കുന്നു.

2022 ജൂലൈയിലാണ് രാഖിയും ആദിലും വിവാഹിതരാവുന്നത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. രാഖിയുടെ പരാതിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നടിക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ആദിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഖിയുടെ പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rakhi Sawant claims ex-husband Adil Khan sold her nude videos for Rs 47 lakh
Next Story