Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഷാറൂഖ് ചിത്രം 'ഡങ്കി' ...

ഷാറൂഖ് ചിത്രം 'ഡങ്കി' റെക്കോർഡ് തുകക്ക് സ്വന്തമാക്കി ജിയോ സിനിമാസ്

text_fields
bookmark_border
Rajkumar Hirani and Shah Rukh Khan  Movie Dunki OTT deal for  rights sold for Rs. 155 crores
cancel

ഇടവേളക്ക് ശേഷം ബോളിവുഡിൽ സജീവമായിരിക്കുകയാണ് ഷാറൂഖ് ഖാൻ. അഞ്ച് വർഷത്തിന് ശേഷം പുറത്തിറങ്ങിയ പത്താൻ വൻ വിജയമായിരുന്നു. ആദ്യ ദിനം തന്നെ നൂറ് കോടി കളക്ഷൻ നേടിയ പത്താന്റെ ബോക്സോഫീസ് കളക്ഷൻ 1,050 കോടിയാണ്. പത്താന് ശേഷം വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ഷാറൂഖ് ഖാൻ ചിത്രമാണ് ഡങ്കി. രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രം 2023 ഡിംസബർ 22നാണ് തിറ്ററുകളിൽ എത്തുന്നത്. സിനിമയുടെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് ജിയോ സിനിമാസാണ്. 155 കോടി രൂപക്കാണ് ജിയോ സിനിമാസ് ചിത്രം വാങ്ങിയിരിക്കുന്നത്.

തപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. ജിയോ സ്റ്റുഡിയോസിനൊപ്പം ഷാറൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റും രാജ്കുമാര്‍ ഹിറാനി ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജ്കുമാര്‍ ഹിറാനിയാണ് ഡങ്കിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിജാത് ജോഷിയാണ് സഹരചയിതാവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanRajkumar HiraniDunki
News Summary - Rajkumar Hirani and Shah Rukh Khan Movie Dunki OTT deal for rights sold for Rs. 155 crores
Next Story