Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏറ്റവും വലിയ മോഹമെന്ത് ? റോഡിലിറങ്ങി സിനിമ കാണാൻ ക്ഷണിച്ച് രജിഷ വിജയന്‍; വൈറല്‍ വിഡിയോ

text_fields
bookmark_border
Rajisha Vijayan fun moments with the audience , Madhura Manohara Moham Promotion Tour
cancel

നിങ്ങളുടെ ഏറ്റവും വലിയ മോഹമെന്ത് ? ചോദ്യം കേട്ട് തിരിഞ്ഞ് നോക്കിയ ആളുകള്‍ ചോദ്യം ചോദിച്ചയാളെ കണ്ട് ഞെട്ടി. നടി രജിഷ വിജയനാണ് പബ്ലിക്ക് ഓപീനിയന്‍ എടുക്കാനായി റോഡിലിറങ്ങിയത്. തന്റെ ഏറ്റവും പുതിയ ചിത്രമായി മധുര മനോഹര മോഹത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് രജിഷ പബ്ലിക്ക് ഓപീനിയന്‍ എടുക്കാന്‍ എത്തിയത്. ചോദ്യത്തിന് പുറമെ ആളുകളെ സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹം കാണാന്‍ തിയറ്ററുകളിലേക്ക് താരം ക്ഷണിക്കുകയും ചെയ്തു.

താരത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജൂണ്‍ 16 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തില്‍ ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.

ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്സ് സേവിയര്‍.കോസ്റ്റ്യൂം സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എഎസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍. പ്രൊ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്സ്് , കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കര്‍


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajisha Vijayan fun moments with the audience , Madhura Manohara Moham Promotion Tour
Next Story