കേരളത്തിൽ 300ൽ അധികം തിയറ്ററുകളിൽ... വമ്പൻ റിലീസിനൊരുങ്ങി 'ജയിലർ'
text_fieldsരജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയിലർ'. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ആഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുന്നത്. വാനോളം പ്രതീക്ഷയോടെയാണ് ജയിലർ എത്തുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. കേരളത്തിൽ 300ൽ അധികം തിയറ്ററുകളിലാണ് ജയിലർ റിലീസ് ചെയ്യുന്നത്. ആദ്യ ദിവസങ്ങളിൽ മികച്ച ഓപ്പണിങ് ബുക്കിങ്ങുകളാണ് തിയറ്ററുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട തിയറ്ററുകളിൽ എല്ലാം തന്നെ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
രജനിക്കൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇതാദ്യമായിട്ടാണ് മോഹൻലാലും രജനികാന്തും ഒന്നിച്ചെത്തുന്നത്. തമന്നയാണ് നായിക. രമ്യ കൃഷ്ണന്, വിനായകന്, ശിവ്രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'അണ്ണാത്തെ' എന്ന ചിത്രത്തിന് ശേഷം 2 വർഷങ്ങൾക്കിപ്പുറമാണ് രജനി ചിത്രം തിയറ്ററുകളിലെത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

