Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനികാന്ത് അഭിനയം നിർത്തുന്നു, അവസാന ചിത്രം ലോകേഷ് കനകരാജിനോടൊപ്പം!

text_fields
bookmark_border
Rajinikanth to quit acting career after 171st film
cancel

സൂപ്പർ താരം രജനികാന്ത് അഭിനയം നിർത്തുന്നതായി റിപ്പോർട്ട്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ചിത്രത്തിന് ശേഷമാകും അഭിനയത്തിൽ നിന്ന് വിടപറയുകയെന്ന് ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടനും സംവിധായകനുമായ മിഷ്കിൻ പറഞ്ഞു.

ലോകേഷ് ചിത്രം കൂടാതെ ജയ് ഭീം സംവിധായകൻ ടി.ജെ ജ്ഞാനവേൽ ചിത്രത്തിലും രജനി അഭിനയിക്കുന്നുണ്ട്. സിനിമയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിന് ശേഷമാകും ലോകേഷ് ചിത്രത്തിൽ രജനി അഭിനയിക്കുക.

നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറാണ് ഇനി പുറത്തുവരാനുള്ള രജനികാന്ത് ചിത്രം. ഓഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വിനായകൻ, ശിവ രാജ്കുമാർ, സുനിൽ, രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ്, തമന്ന, യോഗി ബാബു എന്നിവരാണ് മറ്റുതാരങ്ങൾ. 'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനി അവതരിപ്പിക്കുന്നത്. 'അണ്ണാത്തെ'യാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajinikanth to quit acting career after 171st film
Next Story