കൂലിയായതിന്‍റെ പേരിൽ പരിഹാസം; അയാള്‍ എനിക്ക് രണ്ട് രൂപ തന്നു, അന്നാണ് ജീവിതത്തിൽ ആദ്യമായി ഞാന്‍ പൊട്ടിക്കരഞ്ഞത്... രജനീകാന്ത് ഓർക്കുന്നു
text_fieldsലോകേഷ് കനകരാജും രജനികാന്തും ഒരുമിക്കുന്ന കൂലിക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. പരിപാടിക്കിടെ രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സിനിമയിലൊക്കെ എത്തുന്നതിന് വര്‍ഷങ്ങള്‍ മുമ്പ് താന്‍ കൂലിയായി ജോലി ചെയ്തിരുന്നതിനെക്കുറിച്ചാണ് രജനികാന്ത് സംസാരിച്ചത്. അന്ന് ചുമുട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിന് സഹപാഠിയില്‍ നിന്നും പരിഹാസം നേരിട്ടു. ജീവിതത്തിൽ ആദ്യമായി താന്‍ പൊട്ടിക്കരഞ്ഞത് അന്നാണ് രജനികാന്ത് പറഞ്ഞു.
'ഒരു ദിവസം ഒരാള്‍ അദ്ദേഹത്തിന്റെ ലഗേജ് എന്നോട് ടെമ്പോയിലേക്ക് കയറ്റാന്‍ ആവശ്യപ്പെട്ടു. അതിന് അയാള്‍ എനിക്ക് രണ്ട് രൂപയും തന്നു. അയാളുടെ ശബ്ദം പരിചിതമായി തോന്നി. ഞാന്‍ കോളജില്‍ കളിയാക്കിയിരുന്ന എന്റെ സഹപാഠിയായിരുന്നു അതെന്ന് പെട്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അന്നൊക്കെ നിനക്ക് എന്തൊരു അഹങ്കാരമായിരുന്നു എന്ന് പറഞ്ഞ് എന്റെ ജോലിയെ അയാള്‍ പരിഹസിച്ചു. ജീവിതത്തില്‍ ആദ്യമായി ഞാന്‍ പൊട്ടിക്കരഞ്ഞത് അന്നാണ്' രജനികാന്ത് പറഞ്ഞു.
അതേസമയം വരാനിക്കുന്ന ചിത്രം കൂലിയെ കുറിച്ചും അദ്ദേഹം വാചാലനായി. കൂലിയുടെ യഥാര്‍ത്ഥ ഹീറോ ലോകേഷ് ആണെന്നാണ് സൂപ്പര്‍ സ്റ്റാര്‍ പറയുന്നത്. വന്‍ താരനിരയിലാണ് കൂലി ഒരുക്കിയിരിക്കുന്നത്. ആമിര്‍ ഖാന്‍, സത്യരാജ്, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ 'പവര്‍ഹൗസ്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രജനീകാന്തിന്റെ മാസ് അപ്പീലിനെ ഇരട്ടിയാക്കുന്ന തരത്തിലാണ് അനിരുദ്ധ് ഗാനം ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 14 ന് കൂലി തിയറ്ററിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

