'കൂലി' പ്രൊമോയിൽ രജനീകാന്ത് സൗബിനെ പ്രശംസിച്ചു, പക്ഷേ ബോഡി ഷെയ്മിങ്ങെന്ന് ആരാധകർ
text_fieldsസൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ കൂലിക്ക് ഇതിനോടകം തന്നെ ഹൈപ്പ് കൂടിയിട്ടുണ്ട്. ആഗസ്റ്റ് 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ നാഗാർജുന അക്കിനേനി, പൂജ ഹെഗ്‌ഡെ, ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ് എന്നിവർക്കൊപ്പം ദാഹ എന്ന കഥാപാത്രമായി ബോളിവുഡ് താരം ആമിർ ഖാനും ഉണ്ട്. കൂലിയുടെ പ്രൊമോഷൻ പരിപാടിയിൽ താരങ്ങളെല്ലാം സജീവമാണ്. ഇപ്പോഴിതാ പ്രൊമോയിൽ രജനീകാന്ത് പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. രജനീകാന്ത് സൗബിനെ മുടിയുടെ കാര്യത്തിൽ കളിയാക്കിയെന്നും അത് ബോഡി ഷെയിമിങ് ആണെന്നുമാണ് ചിലർ പറയുന്നത്.
കൂലിയിലെ ഒരു പ്രധാന കഥാപാത്രം ആര് ചെയ്യുമെന്ന് സംശയത്തിൽ ഇരിക്കുമ്പോഴാണ് ലോകേഷ് സൗബിന്റെ കാര്യം പറഞ്ഞതെന്നും മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചയാളാണ് സൗബിൻ എന്നൊക്കെ പറഞ്ഞു. സൗബിനെ കണ്ടപ്പോൾ കഷണ്ടി, ഉയരം കുറവ് ഇദ്ദേഹം എങ്ങനെ ആ കഥാപാത്രം ചെയ്യുമെന്ന് രജനി ലോകേഷിനോട് ചോദിച്ചു. അപ്പോൾ ലോകേഷ് പറഞ്ഞു നോക്കിക്കോ സാർ ഗംഭീര ആർട്ടിസ്റ്റാണ് 100 ശതമാനം നല്ലത് ആയിരിക്കുമെന്ന്, അങ്ങനെയാണ് സൗബിനെ കാസറ്റ് ചെയ്തത് എന്ന് വേദിയിൽ രജനികാന്ത് പറഞ്ഞു.
ലോകേഷ് ഫഹദ് ഫാസിലിനെയാണ് ആദ്യം ഈ റോളിലേക്ക് തീരുമാനിച്ചത്. എന്നാൽ ഡേറ്റ് ഇഷ്യു കാരണമാണ് ഫഹദിന് പകരം സൗബിനെ തീരുമാനിച്ചത്. 'മൂന്നാം ദിവസം മാത്രമേ ഷൂട്ടിൽ ചേർന്നാൽ മതിയെന്ന് ലോകേഷ് എന്നോട് പറഞ്ഞു. സൗബിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഒടുവിൽ ഞാൻ എത്തിയപ്പോൾ സൗബിന്റെ രംഗങ്ങൾ അദ്ദേഹം എനിക്ക് കാണിച്ചുതന്നു. ഞാൻ അത്ഭുതപ്പെട്ടുപോയി' രജനീകാന്ത് കൂട്ടിച്ചേർത്തു. വിഷയത്തിൽ സോഷ്യൽമീഡിയ ഒന്ന് ഇളകിയിട്ടുണ്ട്. രജനീകാന്തിന്‍റെ ഈ പരാമർശം ബോഡിഷെയ്മിങ്ങാണെന്നാണ് ചിലർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

