Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻലാലും രജനികാന്തും! ആരാധകരുടെ പരാതി തീർത്ത് ജയിലർ ടീം

text_fields
bookmark_border
Rajinikanth, Mohanlals fiery chemistry in Jailers poster excites fans
cancel

തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം മോഹൻലാലും എത്തുന്നുണ്ട്. ആഗസ്റ്റ് 10 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത് .

ജയിലർ റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലും രജനികാന്തുമാണ് പോസ്റ്ററിലുള്ളത്. സൂപ്പർസ്റ്റാർ - ലാലേട്ടൻ ഈ കോമ്പോക്ക് വേണ്ടി ആരെല്ലാം കാത്തിരിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. തിയറ്ററുകളിൽ കൊടുങ്കാറ്റടിക്കാൻ ഇനി അഞ്ച് ദിവസങ്ങൾ കൂടിയെന്നും കുറിച്ചിട്ടുണ്ട്. സൺ പിക്ചേഴ്സാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. മോഹൻലാലും രജനികാന്തും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ജയിലറിന്റെ ട്രെയിലറിൽ മോഹൻലാലിനെ കാണിച്ചിരുന്നില്ല. ഇതിൽ ആരാധകർ പരാതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്‌റോഫ്, സുനിൽ എന്നിവരാണ് മറ്റു താരങ്ങൾ. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajinikanth, Mohanlal's fiery chemistry in Jailer's poster excites fans
Next Story