Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'താരപ്പകിട്ടേക്കാൾ മനസ്സ് തൊട്ടത് ആ പഴയ കണ്ടക്ടർ ജീവിതം'; രജിനികാന്ത്

text_fields
bookmark_border
താരപ്പകിട്ടേക്കാൾ മനസ്സ് തൊട്ടത് ആ പഴയ കണ്ടക്ടർ ജീവിതം; രജിനികാന്ത്
cancel

സിനിമാലോകത്തെ തിളക്കമാർന്ന സൂപ്പർസ്റ്റാർ പദവിയേക്കാൾ താൻ കൂടുതൽ ഇഷ്ടപ്പെടുന്നത് തന്റെ പഴയ ബസ് കണ്ടക്ടർ ജീവിതമാണെന്ന് നടൻ രജിനികാന്ത്. സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായുള്ള സംഭാഷണത്തിനിടയിലാണ് താരം തന്റെ പഴയകാല ഓർമകളും നിലപാടുകളും പങ്കുവെച്ചത്.

ഒക്ടോബർ 15ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന 'ജയിലർ 2' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സൺ നെക്സ്റ്റിൽ സംപ്രേക്ഷണം ചെയ്ത പ്രത്യേക 'സൂപ്പർ ഷോ' പരിപാടിയിലാണ് രജിനികാന്ത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പതിവ് ഓഡിയോ ലോഞ്ച് ചടങ്ങുകൾക്ക് പകരം അണിയറപ്രവർത്തകർക്കൊപ്പം നടത്തിയ ഈ പ്രത്യേക സംഭാഷണം ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.

തന്റെ വിനയത്തെക്കുറിച്ചുള്ള നെൽസന്റെ ചോദ്യത്തിന് മറുപടിയായാണ് താരം തന്റെ മുൻകാല ജീവിതത്തെ ഓർത്തെടുത്തത്. "ഞാനൊരു വലിയ താരമാണെന്നിരിക്കെയും, അഭിനയം തീർച്ചയായും എനിക്കിഷ്ടമാണ്. എന്നാൽ അതിനേക്കാളേറെ ഞാൻ ഇഷ്ടപ്പെട്ടത് കണ്ടക്ടർ ജോലിയാണ്. അഞ്ച് വർഷത്തോളം ആ ജോലി ചെയ്തിരുന്നു. ഇന്നുവരെ ഞാൻ അതിനെ മിസ്സ് ചെയ്യുന്നുണ്ട്. എനിക്ക് ഒരിക്കലും എന്നെ ഒരു താരമായി പൂർണ്ണമായി അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടില്ല," രജിനികാന്ത് പറഞ്ഞു.

"ഈ താരപ്പകിട്ടുകളൊക്കെ എന്തുമാകട്ടെ, എന്നാൽ ഒരു കണ്ടക്ടറുടെ മാനസികാവസ്ഥയാണ് എനിക്കുള്ളത്. വിവിധങ്ങളായ ചുറ്റുപാടുകളിൽ നിന്നുള്ള പലതരം മനുഷ്യരുമായി ഇടപഴകാൻ അവസരം നൽകിയ ആ ദിനങ്ങളെയാണ് ഞാൻ ഇന്നും കൂടുതൽ ചേർത്തുപിടിക്കുന്നത്. അതുകൊണ്ടാണ് ഞാൻ പലപ്പോഴും ബെംഗളൂരു സന്ദർശിക്കുന്നത്," താരം കൂട്ടിച്ചേർത്തു. രജിനികാന്തിന്റെ ഈ ലളിതമായ മറുപടി സദസ്സിലും വലിയ കയ്യടിയോടെയാണ് അണിയറപ്രവർത്തകർ സ്വീകരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajinikanth Misses Bus Conductor Days
Next Story