Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
cancel

ചെന്നൈ: നടൻ രജനീകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

വേഗം സുഖപ്പെടട്ടെ എന്ന ആശംസയുമായി നിരവധി പ്രമുഖർ രംഗത്തെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുഹൃത്ത് രജനികാന്തിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണത്തിലായിരുന്നു രജിനകാന്ത്. അദ്ദേഹത്തിന്‍റെ ‘വേട്ടയ്യൻ’ 10ന് തിയറ്ററുകളിലെത്താനിരിക്കുകയാണ്. നാളെ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറിനായി ആരാധാകർ കാത്തിരിപ്പായിരുന്നു. ഇതിനിടയിലാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rajinikanth hospitalised in chennai
Next Story