Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രജനി ആശുപത്രി വിട്ടു; പൂർണ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ
text_fieldsbookmark_border
ഹൈദരാബാദ്: രക്തസമ്മർദത്തിലെ വ്യതിയാനത്തെ തുടർന്ന് ചികിത്സയിലായിരുന്ന തമിഴ് സൂപ്പർ താരം രജനീകാന്ത് ആശുപത്രി വിട്ടു. ഒരാഴ്ച പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. രക്തസമ്മർദം സാധാരണ നിലയിലായെന്നും അദ്ദേഹം ഏറെ സുഖപ്പെട്ടെന്നും ഞായറാഴ്ച ഉച്ചക്ക് ഡോക്ടർമാർ അറിയിച്ചിരുന്നു. ആശങ്കപ്പെടാനൊന്നുമില്ലെന്നും താരത്തിൻെറ മെഡിക്കൽ റിപ്പോർട്ടുകൾ വിലയിരുത്തി ഡോക്ടർമാർ പറഞ്ഞിരുന്നു.
വെള്ളിയാഴ്ചയാണ് 70കാരനായ താരത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കമൽഹാസൻ, പവൻ കല്യാൺ, മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങൾ രജനിക്ക് ആശംസ നേർന്നിരുന്നു.
ഹൈദരാബാദിൽ അണ്ണാത്തൈ എന്ന പുതിയ ചിത്രത്തിൻെറ ഷൂട്ടിങ്ങിനിടെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രജനിയെ കോവിഡ് പരിശോധനക്ക് വിധേയനാക്കി. ഫലം നെഗറ്റീവാകുകയും ചെയ്തിരുന്നു.
Next Story

