Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്രീയത്തിലേക്കില്ല; പാർട്ടി പ്രഖ്യാപനത്തിൽനിന്ന് പിൻമാറി രജനികാന്ത്

text_fields
bookmark_border
രാഷ്ട്രീയത്തിലേക്കില്ല; പാർട്ടി പ്രഖ്യാപനത്തിൽനിന്ന് പിൻമാറി രജനികാന്ത്
cancel

ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിൽനിന്നും സൂപ്പർ സ്റ്റാർ രജനീകാന്ത് പിൻമാറി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്നും അതില്ലാതെ ജനങ്ങളെ സേവിക്കാനാണ് തൻെറ തീരുമാനമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ആരോഗ്യകാരണങ്ങളാലാണ് പിൻമാറ്റം. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിയാത്തതിൽ വേദനയുണ്ട്. നിരാശയോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. ഡിസംബർ 31ന് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയിൽ പ്രവർത്തനം തുടങ്ങുമെന്നുമായിരുന്നു നേരത്തെ രജനി വ്യക്തമാക്കിയിരുന്നത്.

വെള്ളിയാഴ്ച 70കാരനായ രജനിയെ രക്ത സമ്മർദത്തിലെ വ്യതിയാനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ഒരാഴ്ച പൂർണ വിശ്രമം നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story