
ശിൽപ്പ ഷെട്ടിയുടെ പേരിലേക്ക് 38.5 കോടി രൂപയുടെ അഞ്ച് ഫ്ലാറ്റുകൾ എഴുതിവെച്ച് രാജ് കുന്ദ്ര
text_fieldsമുംബൈ: ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ പേരിലേക്ക് 38.5 കോടി രൂപയുടെ ആസ്തി എഴുതിവെച്ച് ഭർത്താവ് രാജ് കുന്ദ്ര. ജുഹുവിലെ ഓഷ്യൻ വ്യൂ എന്ന െകട്ടിടത്തിലെ അഞ്ച് ഫ്ലാറ്റുകളും ബേസ്മെന്റും ശിൽപ്പയുടെ പേരിലേക്ക് മാറ്റിയതായി ഒരു വെബ്സൈറ്റ് പുറത്തുവിട്ട രേഖയിൽ പറയുന്നു.
രാജ് കുന്ദ്രയും ശിൽപ്പയും അവരുടെ വീടിന്റെ വിലാസമായി ഈ ഫ്ലാറ്റാണ് കാണിച്ചിരിക്കുന്നത്. ജനുവരി 24ന് നടന്ന രജിസ്ട്രേഷന് 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചതായും പറയുന്നു.
മുംബൈയിലെ നീല ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. രാജ് കുന്ദ്രയെ കേസിൽ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. പിന്നീട് ആഴ്ചകൾക്ക് ശേഷം ജാമ്യം ലഭിക്കുകയായിരുന്നു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നാവശ്യപ്പെട്ട് ശിൽപ്പ രംഗത്തെത്തിയിരുന്നു. സംഭവത്തിന് ആറുമാസത്തിന് ശേഷമാണ് സ്വത്ത് കൈമാറ്റം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
