ദുൽഖറിനോട് ബഹുമാനമുണ്ട്, എന്നാൽ അടുത്ത സുഹൃത്തുക്കളല്ല; ആരാധകന്റെ ആദരവ് നിലനിർത്താൻ മനഃപൂർവ്വം അകലം പാലിക്കും -രാജ് ബി. ഷെട്ടി
text_fieldsകന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമിച്ച ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രമാണ് 'സു ഫ്രം സോ'. ആദ്യാവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തിൽ ഹൊറർ സൂപ്പർ നാച്ചുറൽ എലമെന്റുകളുമുണ്ട്. ചിത്രത്തിന്‍റെ മലയാളം പതിപ്പ് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ എത്തിക്കുന്നത്. കന്നടയിൽ വമ്പൻ പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ജെ.പി. തുമിനാട് ആണ്. ഇപ്പോഴിതാ ദുൽഖറിനെ കുറിച്ച് രാജ് ബി. ഷെട്ടി സംസാരിക്കുകയാണ്.
നടൻ ദുൽഖർ സൽമാനോട് വലിയ ബഹുമാനമുണ്ട്. എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളല്ല. ദുൽഖറിനെപ്പോലുള്ള താരങ്ങളോട് ഒരു ആരാധകന്റെ ആദരവ് നിലനിർത്താൻ താൻ മനഃപൂർവ്വം അകലം പാലിക്കാറുണ്ടെന്നും രാജ് ബി. ഷെട്ടി വ്യക്തമാക്കി. രാജ് ബി ഷെട്ടിയുടെ ടോബിയും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ എത്തിച്ചത്. ഈ സഹകരണം ദുൽഖറിനോടുള്ള ബഹുമാനം വർധിപ്പിച്ചതായി രാജ് ബി ഷെട്ടി പറയുന്നു.
ദുൽഖറുമായി എപ്പോഴും സംസാരിക്കാറില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകളെയും സിനിമ മേഖലയിലെ പ്രവർത്തനങ്ങളെയും വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്. ഭാവിയിൽ ഇരുവരും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിന് നല്ലൊരു കഥാപാത്രം ലഭിച്ചാൽ അതിന് സാധ്യതയുണ്ടെന്ന് രാജ് ബി ഷെട്ടി സൂചിപ്പിച്ചിട്ടുണ്ട്. ദുൽഖറിനോട് മാത്രമല്ല, മമ്മൂട്ടിയുൾപ്പെടെയുള്ള മറ്റ് സൂപ്പർ താരങ്ങളോടും താൻ ഈ ഒരു സമീപനം തന്നെയാണ് സ്വീകരിക്കുന്നതെന്നും രാജ് ബി ഷെട്ടി പറഞ്ഞു. എന്നാൽ തന്‍റെ പ്രധാന ശ്രദ്ധ സംവിധാനത്തിലും എഴുത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

