'രാവണനെ പ്രതിരോധിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു'; യാഷിന് ആശംസകളുമായി രാജ് ബി ഷെട്ടി
text_fieldsരാമായണയുടെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ടീസറിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. വാൽമീകിയുടെ രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. നമിത് മൽഹോത്രയും യാഷും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ചിത്രത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും, രണ്ടാം ഭാഗം 2027 ദീപാവലിയിൽ റിലീസ് ചെയ്യും. എ.ആര്‍. റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സംഗീതം ഒരുക്കുന്നത്.
ടീസർ ചർച്ചാ വിഷയമായി തുടരുമ്പോൾ പ്രശസ്ത കന്നഡ നടനും ചലച്ചിത്ര നിർമാതാവുമായ രാജ് ബി ഷെട്ടി യാഷിന് ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. രാവണനായി യാഷിന്റെ വരവ് എല്ലാ എതിരാളികളെയും പല്ലും നഖവും ഉപയോഗിച്ച് പോരാടാൻ പ്രേരിപ്പിക്കുന്നതാണ്. തന്റെ സുഹൃത്ത് ഈ കഥാപാത്രത്തിന് അർഹിക്കുന്ന നീതി നൽകും. അദ്ദേഹത്തിന്റെ പ്രതിനായകൻ രാവണനായിരുന്നു. ആദ്യമായി നമ്മുടെ രാവണനെ പ്രതിരോധിക്കാൻ നാം പ്രതിജ്ഞയെടുക്കുന്നുവെന്ന് ഞാൻ കരുതുന്നു എന്നാണ് രാജ് ബി ഷെട്ടി ഇന്‍സ്റ്റയിൽ കുറിച്ചത്.
'രാമായണ' ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. ഹിന്ദുസ്ഥാൻ ടൈംസുമായുള്ള സംഭാഷണത്തിനിടെ നമിത് മൽഹോത്ര ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു. ഓപ്പൺഹൈമർ, ഫോറസ്റ്റ് ഗമ്പ് എന്നീ ചിത്രങ്ങൾ പോലെ രാമായണയും ആഗോള ശ്രദ്ധ നേടുമെന്നാണ് നമിത് വിശ്വസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

