Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിനിമ നിർമാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിൽ ഇന്നും പരിശോധന

text_fields
bookmark_border
വ്യാഴാഴ്ച തുടങ്ങിയ പരിശോധന ശനിയാഴ്ചയും തുടരുമെന്നാണ് വിവരം
സിനിമ നിർമാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിൽ ഇന്നും പരിശോധന
cancel

കൊച്ചി: മലയാള സിനിമ നിർമാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിൽ രണ്ടാം ദിവസവും ആദായ നികുതി വകുപ്പ് റെയ്ഡ്. നിർമാതാക്കളായ താരങ്ങളുടെ വീടുകളും പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ച തുടങ്ങിയ പരിശോധന ശനിയാഴ്ചയും തുടരുമെന്നാണ് വിവരം.

ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ ഒരേ സമയമാണ്​ പരിശോധന നടത്തുന്നത്.

നിർമാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെയും നടനും നിർമാതാവുമായ ന്റെ വസതിയിലും കഴിഞ്ഞ ദിവസം പരിശോധന നടന്നിരുന്നു. വ്യാഴാഴ്ച രാത്രി വൈകി അവസാനിപ്പിച്ച പരിശോധന വെള്ളിയാഴ്ച രാവിലെ വീണ്ടും ആരംഭിച്ച് രാത്രി വൈകിയും തുടർന്നു.

വർണചിത്ര സ്റ്റുഡിയോസ് ഉടമ മഹാ സുബൈറിന്റെയും പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയുടെയും വീടുകളിലും പരിശോധന നടന്നതായും ഇവരോട് വിശദ വിവരങ്ങൾ ഹാജരാക്കാൻ ആദായ നികുതി വകുപ്പ് നിർദേശിച്ചതായും വിവരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - raid at houses of film producers and distributors continues today
Next Story