
ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങളുമായി രാഹുലിെൻറ ഇൻസ്റ്റഗ്രാം പോസ്റ്റ്
'ഞാൻ സുഖം പ്രാപിക്കുന്നു; ഉടൻ തിരിച്ചുവരും' -ആശുപത്രിയിൽനിന്ന് പ്രസന്നവദനനായി രാഹുൽ റോയ്
text_fieldsമുംബൈ: പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായ താൻ ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന വാർത്തയുമായി ബോളിവുഡ് നടൻ രാഹുൽ റോയ്. 'കാർഗിൽ' സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സെറ്റിൽനിന്ന് രാഹുലിനെ പക്ഷാഘാതത്തെ തുടർന്ന് നാനാവതി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. രാഹുലിെൻറ വലതുവശം തളർന്നതായി വ്യാപകമായി അഭ്യൂഹം പ്രചരിച്ചിരുന്നു.
എന്നാൽ, പ്രസന്നവദനനായി കുടുംബത്തോടും ആരാധകർക്കുമൊപ്പം താരം ഫോട്ടോക്ക് പോസ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളും വിഡിയോയും അപ്ലോഡ് ചെയ്തു. പൂർണ ആരോഗ്യം വീണ്ടെടുത്ത് താൻ തിരിച്ചുവരുമെന്ന് 'മേനേ പ്യാർ കിയ'യിലൂടെ ഹിന്ദി സിനിമ ലോകത്ത് തരംഗങ്ങളുയർത്തിയ രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
'ഞാൻ സുഖം പ്രാപിച്ചുവരുന്നു. ഇത്രയും സ്നേഹവും പ്രാർഥനകളുമായി ഒപ്പംനിന്ന എല്ലാ സുഹൃത്തുക്കളോടും കുടുംബേത്താടും എെൻറ കുടുംബത്തെപ്പോലെ ഞാൻ കരുതുന്ന ആരാധകരോടും ഒരുപാട് നന്ദി. ഉടൻ തിരിച്ചുവരും. എല്ലാവരോടും സ്നേഹം' -നാനാവതി ഹോസ്പിറ്റലിൽനിന്നുള്ള ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിൽ അദ്ദേഹം കുറിച്ചു.
നടൻ സുനിൽ ഷെട്ടി ഉൾപെടെ പലരും രാഹുലിന് ആശംസകൾ നേർന്നു. 'രാഹുൽ, ഞങ്ങളുടെ പ്രാർഥനകൾ നിന്നോടൊപ്പമുണ്ട്. ഒരുപാട് സ്നേഹവും കരുത്തനായിരിക്കാനുള്ള ഊർജവും നിനക്കായ് അയക്കുന്നു..' സുനിൽ ഷെട്ടി കുറിച്ചു.
