Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി അംബികക്കെതിരെ ചെക്ക് തട്ടിപ്പ് ആരോപണവുമായി സഹോദരി രാധ

text_fields
bookmark_border
46 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം
നടി അംബികക്കെതിരെ ചെക്ക് തട്ടിപ്പ് ആരോപണവുമായി സഹോദരി രാധ
cancel

ചെന്നൈ: ചെക്ക് തട്ടിയെടുത്ത് പണം കൈവശപ്പെടുത്തിയെന്ന പരാതിയിൽ നടി അംബികക്കെതിരെ കേസ് നൽകി നടിയും സഹോദരിയുമായ രാധ. അംബികയും സഹോദരൻ അർജുൻ നായരും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.

ചെന്നൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാധ ആരോപണവുമായി എത്തിയത്. അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നതെന്ന് രാധ അറിയിച്ചു. ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് താൻ ഒപ്പിട്ടുവച്ചിരുന്ന അഞ്ച് ചെക്കുകളാണ് ഇരുവരും കൈവശപ്പെടുത്തി പണം തട്ടിയതെന്നും പറയുന്നു. രാവിലെ ചെന്നൈ പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തിയാണ് പരാതി നൽകിയത്.

താന്‍ പലപ്പോഴും ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി ചെന്നൈയിൽ നിന്ന് കേരളത്തിലേക്കും ബംഗളൂരുവിലേക്കും മറ്റ് പല യാത്ര പോകാറുണ്ടെന്നും ഗാർഡന്‍ സ്റ്റുഡിയോ എന്ന പേരിൽ നടത്തുന്ന ബിസിനസിന്‍റെ നിരവധി ആവശ്യങ്ങൾക്കായി ചെക്ക് ഒപ്പിട്ട് ഓഫീസിൽ വെക്കുന്നത് പതിവാണെന്നും രാധ പറഞ്ഞു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് വേണ്ടിയും വൈദ്യുത ബില്ലടക്കം പല ആവശ്യത്തിനും വേണ്ടിയുമാണ് ചെക്ക് ഒപ്പിട്ട് ഓഫീസിൽ വക്കുന്നത്.

ചെന്നൈയിലെ വീടിന്‍റെ താഴത്തെ നിലയിൽ ഒരു ഭാഗത്താണ് രാധ താമസിക്കുന്നത്. അതിന്‍റെ മുകൾ വശത്ത് അംബികയും താമസിക്കുന്നുണ്ട്. സഹോദരിയെന്ന നിലയിൽ ആ വീട്ടിലേക്ക് ഏത് സമയവും കയറി ചെല്ലാന്‍ സ്വാതന്ത്ര്യം അംബികക്കുണ്ടെന്നും രാധ പറഞ്ഞു. അടുത്തിടെ ബാങ്കിൽ നിന്നും വന്ന ഇമെയിലിലൂടെയാണ് തട്ടിപ്പിന്‍റെ വിവരം അറിയുന്നത് .

തന്‍റെ കമ്പനിയുടെ പേര് അടുത്തിടെ മാറ്റിയിരുന്നെന്നും കമ്പനിയുടെ പഴയ പേരിൽ ചെക്കുകൾ നൽകാറില്ലെന്നും രാധ അറിയിച്ചു. എന്നാൽ 50 കോടിയോളം രൂപ അംബികയുടെ അക്കൗണ്ടിലേക്ക് കൈമാറേണ്ടതുണ്ടോ എന്നാണ് ബാങ്കിൽ നിന്ന് അറിയിച്ചത്. പിന്നാലെ താന്‍ നടപടി നിർത്തിവെക്കാന്‍ ആവശ്യപ്പെട്ടുവെന്നും പഴയ ചെക്ക് ഉപയോഗിച്ച് ഇടപാട് നടത്താറില്ലെന്നും ബാങ്കിനെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Ambika Facing Cheque Fraud
Next Story