'രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്, ഡെങ്കി വില്ലനാണ്' -ആശുപത്രി അനുഭവം പങ്കുവെച്ച് രചന നാരായണൻകുട്ടി
text_fieldsആരാധകർക്ക് ഡെങ്കിപ്പനി മുന്നറിയിപ്പുമായി നടി രചന നാരായണൻകുട്ടി. ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറയുന്നത്. ധാരളം വെള്ളം കുടിക്കണമെന്നും നല്ല ഭക്ഷണങ്ങൾ കഴിക്കണമെന്നും രചന പറയുന്നു. ഡെങ്കി ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്. അതിനാൽ സൂക്ഷിക്കണമെന്ന് നടി ഓർമിപ്പിക്കുന്നു.
'എനിക്ക് അസുഖമായിട്ട് ഇന്നിത് 11-ാം ദിവസമാണ്. 90 ശതമാനവും രോഗം ഭേദമായെങ്കിലും ഞാൻ ഇപ്പോഴും റിക്കവറി മോഡിലാണ് എന്നുവേണം പറയാൻ. അതെ ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊർജവും ചോർത്തിയെടുക്കുന്ന വില്ലൻ. അതുകൊണ്ട് എല്ലാവരും ദയവായി സ്വയം ശ്രദ്ധിക്കൂ… രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്…ധാരാളം വെള്ളം കുടിക്കൂ, നല്ല ഭക്ഷണം കഴിക്കൂ, അങ്ങനെ ബ്ലഡ് കൗണ്ട് ഉയർത്താം (എനിക്കറിയാം അത് ബുദ്ധിമുട്ടാണെന്ന് എങ്കിലും). എന്റെ കഥ വളരെ ദീർഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷേ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്… ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്. അതുകൊണ്ട് ദയവായി സൂക്ഷിക്കൂ.
ഫോൺ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവർക്ക് നന്ദി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഈ ചിത്രങ്ങൾ ഈ മാസം ഒൻപതാം തിയതി പകർത്തിയതാണ്, എനിക്ക് അസുഖമാണെന്ന് മനസിലായ ആദ്യ ദിവസങ്ങളിൽ. അപ്പോഴത്തെ ഒരു കൗതുകത്തിൽ പകർത്തിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമിള്ളതാണ്, സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ല'-രചന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

