2025ലെ ജ്ഞാനപീഠ പുരസ്കാരം ആർ.വൈരമുത്തുവിന്
text_fieldsആർ. വൈരമുത്തു
2025ലെ ജ്ഞാനപീഠ പുരസ്കാരം പ്രശസ്ത തമിഴ് ചലച്ചിത്ര ഗാനരചയിതാവും കവിയും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. തമിഴിൽനിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെയാളാണ് വൈരമുത്തു.
1953 ജൂലൈ 13ന് തമിഴ്‌നാട്ടിലെ തേനിയില്‍ ജനിച്ചു.1980ല്‍ പ്രദര്‍ശനത്തിനെത്തിയ നിഴല്‍കള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഇതുവരെയായി ഏകദേശം 5,800 ഗാനങ്ങള്‍ രചിട്ടുണ്ട്. ഇളയരാജ, എ.ആര്‍.റഹ്മാന്‍ എന്നിവരുമായുള്ള കൂട്ടുകെട്ടിലൂടെ അദ്ധേഹമെഴുതിയ ഗാനങ്ങള്‍ എക്കാലത്തെയും മികച്ചതായി പരിഗണിക്കപെടുന്നു. ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം 7തവണ ലഭിച്ച വ്യക്തിയാണ് വൈരമുത്തു.
മുതല്‍ മരിയാതൈ, റോജ, കറുത്തമ്മ, സംഗമം കന്നത്തില്‍ മുത്തമിട്ടാല്‍ എന്നീ ചിത്രങ്ങളിലെ ഗാനരചനക്കാണ് ദേശീയപുരസ്‌ക്കാരങ്ങള്‍ ലഭിച്ചത്. തമിഴ് സാഹിത്യത്തിനുള്ള അദ്ധേഹത്തിന്റെ സംഭാവന പരിഗണിച്ച് കലൈമാമണി പുരസ്‌ക്കാരവും മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഭാരത സര്‍ക്കാര്‍ 2003ല്‍ പത്മശ്രീ പുരസ്‌ക്കാരം നല്‍കിയും 2014ല്‍ പത്മഭൂഷണ്‍ പുരസ്‌ക്കാരവും നല്‍കിയും ആദരിച്ചിട്ടുണ്ട്. അദ്ധേഹം രചിച്ച കള്ളിക്കാട്ടു ഇതിഹാസം എന്ന നോവലിനു 2003ല്‍ സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

