
'വൈറസ്' പിന്തുടരുന്നുണ്ടെങ്കിലും രാജുവിനെ കൂടെകൂട്ടുന്നില്ല; ത്രീ ഇഡിയറ്റ്സ് രംഗത്തിലൂടെ കോവിഡ് വിവരം പങ്കുവെച്ച് മാധവൻ
text_fieldsബോളിവുഡ് താരം ആമിർ ഖാന് പിന്നാലെ ആർ. മാധവനും കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം താരം തന്നെ ആരാധകരോട് പങ്കുവെക്കുകയായിരുന്നു. എന്നാൽ മാധവന്‍റെ രോഗവിവരം പങ്കുവെച്ചുകൊണ്ടുള്ള ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ വൈറൽ.
ആമിർ ഖാനും മാധവനും ശർമാൻ ജോഷിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ത്രീ ഇഡിയറ്റ്സിലെ ചിത്രം പങ്കുവെച്ചാണ് താരത്തിന്‍റെ പോസ്റ്റ്.
'രാഞ്ചോയെ ഫർഹാനും പിന്തുടർന്നു. വൈറസ് എല്ലായ്പ്പോഴും ഞങ്ങളുടെ പിന്നാലെയുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം രക്തരൂക്ഷിതമാണ്. എന്നാൽ എല്ലാം നന്നായിരിക്കുന്നു. കോവിഡിൽനിന്ന് ഉടൻ രോഗമുക്തി നേടും. ഇവിടം ഞങ്ങളുടെ ഇടമാണെങ്കിലും രാജുവിനെ കൂടെക്കൂട്ടാൻ ഉദ്ദേശിക്കുന്നില്ല. എല്ലാവരുടെയും സ്നേഹത്തിന് നന്ദി. ഞാൻ സുഖം പ്രാപിക്കുന്നു' -മാധവൻ ട്വീറ്റ് ചെയ്തു.
ത്രീ ഇഡിയറ്റ്സിൽ രാഞ്ചോയെ അവതരിപ്പിച്ചത് ആമിർ ഖാനായിരുന്നു. ആർ. മാധവൻ ഫർഹാനായും ശർമാൻ ജോഷി രാജുവായും ചിത്രത്തിലെത്തി. മൂന്ന് കഥാപാത്രങ്ങളെയും പിന്തുടരുന്ന കോളജ് തലവനെ കളിയാക്കി വിളിച്ചിരുന്നത് 'വൈറസ്' എന്നായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു മാധവന്‍റെ ട്വിറ്റർ പോസ്റ്റും. ആരാധകർ അദ്ദേഹത്തിന് രോഗമുക്തി ആശംസിച്ച് രംഗത്തെത്തി.
മാർച്ച് 23ന് രോഗം സ്ഥിരീകരിച്ച ആമിർ ഖാൻ വീട്ടുനിരീക്ഷണത്തിലാണ്.