Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രായം തോന്നാത്തത് നല്ല ഡൈയുടെ അത്ഭുതം: മാധവൻെറ കമൻറ് ഏറ്റെടുത്ത് ആരാധകർ
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightപ്രായം തോന്നാത്തത്...

പ്രായം തോന്നാത്തത് നല്ല ഡൈയുടെ അത്ഭുതം: മാധവൻെറ കമൻറ് ഏറ്റെടുത്ത് ആരാധകർ

text_fields
bookmark_border

ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് മാധവൻ. പ്രായം 50 കഴിഞ്ഞെങ്കിലും ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന നടനാണ് അദ്ദേഹം. പലപ്പോഴും ആരാധകർ തന്നെ ഇതിൻെറ രഹസ്യം ചോദിക്കാറുണ്ടെങ്കിലും താരം അത്തരം ചർച്ചകൾക്ക് മറുപടി നൽകാറില്ല.

എന്നാൽ തൻെറ ചിത്രം പങ്കുവെച്ച് ആരാധകൻ എഴുതിയ ക്യാപ്ഷന് മാധവൻ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരിക്കലും പ്രായമാകില്ല എന്ന് പറഞ്ഞുകൊണ്ടാണ് ആരാധകൻ മാധവൻെറ ഫോട്ടോ ട്വീറ്റ് ചെയ്തത്.

'എല്ലാം നല്ല ഡൈയുടെ അത്ഭുതമാണ്' എന്നായിരുന്നു താരത്തിൻെറ മറുപടി. 63കാരനായ അനില്‍ കപൂറുമായി ഒന്നിച്ച് ആൻറി ഏജിങ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആകണമെന്ന ഉപദേശവുമായും ചിലർ ട്വീറ്റിന് കമൻറുമായി രംഗത്തുവന്നിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R Madhavanentertainment newsentertainmentCelebrities
News Summary - R Madhavan gives credit to 'a good dye' for his ageless looks
Next Story