ഫയറാണ് ‘പുഷ്പ’ ഡയറ്റ്
text_fieldsപാൻ ഇന്ത്യൻ താരമായി മാറിയ തെലുഗ് സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ഡയറ്റിൽ മുഖ്യം മുട്ട. പ്രഭാതഭക്ഷണം മിക്കവാറും ഒരേപോലെയാണെന്നും മുട്ടയാണ് അതിൽ പ്രധാനമെന്നും ‘പുഷ്പ’ താരം വെളിപ്പെടുത്തുന്നു. ഉച്ചക്കും വൈകീട്ടും വ്യത്യസ്ത ഭക്ഷണങ്ങളാണെന്നും 41 കാരനായ അല്ലു പറയുന്നു. ‘പ്രഭാതത്തിൽ ഒഴിഞ്ഞ വയറുമായി 45 മിനിറ്റ് മുതൽ ഒരു മണിക്കൂർവരെ ഓടും. നല്ല ആരോഗ്യവും മൂഡും ഉണ്ടെങ്കിൽ ഏഴുദിവസവും ഓടും. മടിയാണെങ്കിൽ അത് മൂന്നു ദിവസമായി ചുരുങ്ങും’ -അദ്ദേഹം വിവരിക്കുന്നു.
മികച്ച ശരീരമെന്നതിനെക്കാൾ പ്രധാനം ആരോഗ്യകരമായ മനസ്സാണെന്നാണ് അല്ലുവിന്റെ വിശ്വാസം. ഒട്ടു മിക്ക പോഷണങ്ങളും നൽകുന്ന, ഏറ്റവും മികച്ച പ്രോട്ടീൻ ഭക്ഷണമാണ് മുട്ട. ഭക്ഷണത്തിനു മുമ്പ് വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് എളുപ്പം വിഘടിക്കപ്പെടുകയും ശരീരം ഭാരം കുറയുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

