Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എങ്ങനെയാണ് പോരാടേണ്ടതെന്ന് പഞ്ചാബികളെ പഠിപ്പിക്കേണ്ട'; സിജെപിയുടെ വിമർശനങ്ങളിൽ പ്രതികരിച്ച് ദിൽജിത് ദോസാഞ്ച്

text_fields
bookmark_border
എങ്ങനെയാണ് പോരാടേണ്ടതെന്ന് പഞ്ചാബികളെ പഠിപ്പിക്കേണ്ട; സിജെപിയുടെ വിമർശനങ്ങളിൽ പ്രതികരിച്ച് ദിൽജിത് ദോസാഞ്ച്
cancel

പ്രശസ്ത ഗായകനും നടനുമായ ദിൽജിത് ദോസാഞ്ച് തന്റെ 'ഓറ ഇന്ത്യ ടൂർ' കൺസേർട്ടിനിടയിൽ ഉയർന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് മറുപടി നൽകി. താൻ രാഷ്ട്രീയത്തിൽ ഇടപെടാതെ മാറിനിൽക്കുന്നതിനെ ചിലർ ഭീരുത്വമായോ ഒളിച്ചോട്ടമായോ കാണേണ്ടതില്ലെന്നും പഞ്ചാബികൾക്ക് അവകാശങ്ങൾക്കായി എങ്ങനെ പോരാടണമെന്ന് നന്നായി അറിയാമെന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം.

തന്റെ മുൻപത്തെ 'ഞാനൊരു കലാകാരനാണ് ഭായ്' എന്ന പരാമർശവും ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സത്‌ലജ് എന്ന ചിത്രത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പലരും ഇതിനെതിരെ രംഗത്തുവരികയും താരത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ മൗനം പാലിക്കുന്നത് ഭയം കൊണ്ടല്ലെന്നും എന്നാൽ ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ദിൽജിത് വ്യക്തമാക്കി.

പരിപാടിയുടെ അവസാനം സദസ്സിനോട് സംസാരിക്കവെ കോക്രോച്ച് ജനതാ പാർട്ടി നയിച്ച വിദ്യാർഥി പ്രതിഷേധത്തിൽ നിന്ന് അകന്നു നിന്നതിന് ശേഷം താൻ നേരിട്ട വിമർശനത്തെക്കുറിച്ച് ദിൽജിത്ത് പരാമർശിച്ചു. പഞ്ചാബികൾക്ക് അവരുടെ അവകാശങ്ങൾക്കായി എങ്ങനെ പോരാടണമെന്ന് അറിയാമെന്ന് പറഞ്ഞ അദ്ദേഹം 'എങ്ങനെയാണ് പോരാടേണ്ടതെന്ന് പഞ്ചാബികളെ പഠിപ്പിക്കേണ്ട' എന്നും പറഞ്ഞു.

വേദിയിലെ വലിയ സ്ക്രീനുകളിൽ 'ഞാനാണ് പഞ്ചാബ്', 'ഞാനൊരു കലാകാരനാണ്' തുടങ്ങിയ വാചകങ്ങൾ തെളിഞ്ഞുകാണിച്ചുകൊണ്ടായിരുന്നു കൺസേർട്ടിന്റെ സമാപനം. തങ്ങളെ ആരെങ്കിലും എതിർത്താലും തങ്ങളുടെ ഭാഗത്തുനിന്നും എല്ലാവർക്കും സ്നേഹം മാത്രമെ ഉണ്ടാകൂ എന്ന് വ്യക്തമാക്കിയ താരം എന്നാൽ പഞ്ചാബികളുടെ പോരാട്ട വീര്യത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഓർമ്മിപ്പിച്ചു. ആരാധകരുടെ ആവേശകരമായ പങ്കാളിത്തത്തോടെയായിരുന്നു ഡൽഹിയിലെ ഈ സംഗീത നിശ സമാപിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Punjabis should not be taught how to fight says Diljit Dosanjh
Next Story