Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right10 കോടി വേണം; പഞ്ചാബി...

10 കോടി വേണം; പഞ്ചാബി നടിക്ക് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ വധഭീഷണി

text_fields
bookmark_border
10 കോടി വേണം; പഞ്ചാബി നടിക്ക് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ വധഭീഷണി
cancel

പഞ്ചാബി നടിയും ഗായികയുമായ ഹിമാൻഷി ഖുറാനക്ക് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് വധഭീഷണി. ബിഷ്‌ണോയി സംഘം 10 കോടി രൂപ ആവശ്യപ്പെട്ടതായി ഹിമാൻഷി പരാതിയിൽ പറഞ്ഞു. ഫെബ്രുവരി 14നാണ് ഭീഷണി കോൾ ലഭിച്ചതെന്ന് നടി പരാതിയിൽ പറഞ്ഞു.

പഞ്ചാബി മാനിയ റിപ്പോർട്ട് ചെയ്തതനുസരിച്ച് മൊഹാലി പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ കോൾ റെക്കോർഡുകൾ പരിശോധിച്ചു. എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഭീഷണി സംബന്ധിച്ച് ഹിമാൻഷി ഖുറാന ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

ഭീഷണിയുടെ ഗൗരവം കണക്കിലെടുത്ത് അധികൃതർ വിഷയം അടിയന്തിരമായി പരിഗണിക്കുകയും കോളിന് പിന്നിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയും ചെയ്തു. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഹരി ബോക്‌സർ ഒരു കോടി രൂപ ആവശ്യപ്പെട്ട് രൺവീർ സിങ്ങിനെ ലക്ഷ്യമിട്ട് സമാനമായ ഭീഷണി നടത്തിയ സംഭവത്തിന് പിന്നാലെയാണ് ഇത്.

അതേസമയം, രൺവീറിന് ഭീഷണി വോയ്‌സ് നോട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ, സൽമാൻ ഖാന്റെ സഹോദരീഭർത്താവ് ആയുഷ് ശർമക്കും ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ഭീഷണി ഇമെയിൽ ലഭിച്ചു. ഫെബ്രുവരി ഒന്നിന് പുലർച്ചെ ചലച്ചിത്ര നിർമാതാവ് രോഹിത് ഷെട്ടിയുടെ മുംബൈയിലെ വസതിക്ക് പുറത്ത് വെടിവെപ്പ് ഉണ്ടായി. വെടിവെപ്പിന്‍റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death ThreatPunjabi actorHimanshi KhuranaLawrence Bishnoi gang
News Summary - Punjabi Actress Himanshi Khurana Receives Death Threat From Lawrence Bishnoi Gang
Next Story