Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസോനൂ സൂദിന് പഞ്ചാബ്​...

സോനൂ സൂദിന് പഞ്ചാബ്​ തെരഞ്ഞെടുപ്പ്​ കമീഷൻെറ അംഗീകാരം

text_fields
bookmark_border
sonu-sood
cancel
camera_alt????? ?????

ന്യൂഡൽഹി: കോവിഡ്​ മഹാമാരിക്കാലത്ത്​ സാമൂഹിക സേവന രംഗത്ത്​ നിസ്വാർഥ പ്രവർത്തനങ്ങളിലൂടെ പേരെടുത്ത ബോളിവുഡ്​ താരം സോനൂ സൂദിന്​ അംഗീകാരം. പഞ്ചാബ്​ തെരഞ്ഞെടുപ്പ്​ കമീഷൻെറ സ്​റ്റേറ്റ്​ ഐക്കണായാണ്​ സോനുവിനെ തെരഞ്ഞെടുത്ത്​.

'ജനങ്ങളുടെ യഥാർഥ നായകൻ ഇപ്പോൾ പഞ്ചാബിൻെറ സ്​റ്റേറ്റ്​ ഐക്കൺ- സോനു സൂദ്' -പഞ്ചാബ്​ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ ട്വിറ്ററിൽ കുറിച്ചു. കോവിഡിനെത്തുടർന്ന്​ രാജ്യം അടച്ചുപുട്ടലിലായിരുന്ന നാളുകളിൽ അന്തർസംസ്​ഥാന തൊഴിലാളികളായ നിരവധി പേർക്ക്​ സഹായമെത്തിച്ചാണ്​ വെള്ളിത്തിരയിലെ വില്ലൻ യഥാർഥ ജീവിതത്തിൽ നായകനായി മാറിയത്​.

കോവിഡ്​ കാലത്തെ സോനുവിൻെറ ജീവിതാനുഭവങ്ങൾ മുൻനിർത്തി പെൻഗ്വിൻ റാൻഡം ബുക്​സ്​ ആത്മകഥ പുസ്​തകം പുറത്തിറക്കുന്നുണ്ട്​. 'ഐ ആം നോ മെസീഹ്​ ' എന്ന്​ പേരിട്ടിരിക്കു​ന്ന പുസ്​​തകം സേനുവും മീന അയ്യരും ചേർന്നാണ്​ എഴുതുന്നത്​. ഈ വർഷം ഡിസംബറിൽ പുസ്​തകം പുറത്തിറങ്ങും. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabElection CommissionSonu SoodState Icon
Next Story