Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 19 വയസുള്ള കുട്ടിയാണ്; മകളെ കുറിച്ചോർത്ത് ഏറെ അഭിമാനം -കജോൾ
text_fieldsbookmark_border
ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും താരപുത്രി നൈസ ദേവ്ഗൺ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. ചില സമയങ്ങളിൽ മതാപിതാക്കളായ കജോളിന്റേയും അജയ് ദേവ്ഗണിന്റേയും താരപദവി നൈസക്ക് വലിയ തലവേദനയാവാറുണ്ട്.
മകൾ നൈസ ദേവ്ഗണിന് ലഭിക്കുന്ന പോപ്പുലാരിറ്റിയെ കുറിച്ച് പ്രതികരിച്ച് നടി കജോൾ. വളരെ മാന്യമായി പെരുമാറുന്ന കുട്ടിയാണെന്നും മകളെ കുറിച്ച് പറയുമ്പോള്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നും കജോൾ വ്യക്തമാക്കി.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മകളെ കുറിച്ച് പറയുമ്പോള്‍ വളരെ അഭിമാനമുണ്ട്. എവിടെയായാലും അവളുടെതായ മാന്യത കാത്തു സൂക്ഷിക്കാറുണ്ട്. 19 വയസുള്ള കുട്ടിയാണവൾ. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. ആ തീരുമാനത്തെ ഞാൻ പിന്തുണക്കും- കജോൾ പറഞ്ഞു.
Next Story

