Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സസ്പെൻസ് പൊളിക്കാതെ 'പ്രോജക്ട് കെ'; ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

text_fields
bookmark_border
Project K: Deepika Padukone Ignites Curiosity in Fierce First Look
cancel

ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷം വൈജയന്തി മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന പ്രോജക്ട് കെ എന്ന ചിത്രത്തിൽ ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സിനിമയായി മാറിക്കഴിഞ്ഞു.

സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ് ചിത്രം. ഈ പോപ്പ് കൾച്ചർ വേദിയിൽ ലോകമെമ്പാടുമുള്ള ആരാധകരെ ആവേഷത്തിലാഴ്ത്താൻ ഒരുങ്ങുകയാണ് ഈ സൈ - ഫൈ ചിത്രം. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുകോൺ, ദിഷ പതാനി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

ആരാധകരെ ഒട്ടാകെ ആവേഷത്തിലാഴ്ത്തിയാണ് ദീപികയുടെ പോസ്റ്റർ എത്തിയത്. വളരെ തീക്ഷ്ണമായ ദീപികയുടെ നോട്ടം ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നു. സയൻസ് ഫിക്ഷനും ഡ്രാമയും ഒത്തുചേരുന്ന രീതിയിൽ നാഗ് അശ്വിൻ അതിമനോഹരമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഗംഭീര കാസ്റ്റ് കൊണ്ടും മികച്ച അണിയറപ്രവർത്തകർ കൊണ്ടും സിനിമ ഇതിനോടകം തന്നെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രമായി മാറിക്കഴിഞ്ഞു.

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് ചിത്രം നിർമിക്കുന്നു.2024 ജനുവരി 12നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Project K: Deepika Padukone Ignites Curiosity in Fierce First Look
Next Story