ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തി നിർമാതാക്കളുടെ സംഘടന
text_fieldsകൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തി സിനിമ നിർമാതാക്കളുടെ സംഘടന. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി. ഭാസിക്ക് തൽകാലം പുതിയ പടങ്ങൾ നൽകില്ല. എന്നാൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിങ്ങും ഷൂട്ടിങ്ങും പൂർത്തിയാക്കാൻ അനുവദിക്കും.
ശിക്ഷ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്നും നിർമാതാക്കൾ അറിയിച്ചു. വിലക്ക് എത്ര നാളത്തേക്ക് ആണെന്നത് സംഘടന തീരുമാനിക്കും. തെറ്റ് ആവർത്തിക്കില്ലെന്നാണ് നടൻ പറഞ്ഞത്. സംഭവത്തിൽ നടന്റെത് അനുഭാവ പൂർവമായ സമീപനമാണെന്നും നിർമാതാക്കളുടെ സംഘടന വിലയിരുത്തി. മലയാള സിനിമക്ക് കൃത്യമായ പെരുമാറ്റചട്ടം ആവശ്യമാണെന്നും നിർമാതാക്കൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

