ലൈംഗികമായി പീഡിപ്പിച്ചു, ചിത്രങ്ങൾ മോർഫ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; കന്നഡ നടിയുടെ പരാതിയിൽ നിർമാതാവ് അറസ്റ്റിൽ
text_fieldsബംഗളൂരു: ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങൾ മോർഫ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കന്നട സിനിമ നടിയുടെ പരാതിയിൽ എ.വി.ആർ എന്റർടെയിൻമെന്റ് ഉടമയും സിനിമ നിർമാതാവുമായ അരവിന്ദ് വെങ്കിടേഷ് റെഡ്ഡി അറസ്റ്റിൽ. ശ്രീലങ്കൻ യാത്ര കഴിഞ്ഞ് വിമാനത്താവളത്തിൽ തിരിച്ചെത്തിയ റെഡ്ഡിയെ ഗോവിന്ദരാജനഗർ പൊലീസ് ആണ് പിടികൂടിയത്. മൊബൈലും പിടിച്ചെടുത്തു.
ബെല്ലാരി ടസ്കേഴ്സ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു അരവിന്ദ് വെങ്കടേഷ് റെഡ്ഡി. 2021 മുതൽ റെഡ്ഡിയുമയി സൗഹൃദമുണ്ടായിരുന്നതായി നടി പരാതിയിൽ പറയുന്നു. തുടർന്ന് ഒരുമിച്ചായിരുന്നു താമസം.
റെഡ്ഡി മദ്യപിച്ചുവന്ന് ഉപദ്രവം തുടങ്ങിയതോടെ അകന്നു. തുടർന്ന് ഇയാൾ പിന്തുടർന്ന് ഉപദ്രവം തുടരുകയും ഇളയ സഹോദരനെ കൊല്ലുമെന്നും ബന്ധം തുടർന്നില്ലെങ്കിൽ ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഒരു കോടി രൂപ ആവശ്യപ്പെട്ടു. ഉപദ്രവം സഹിക്കവയ്യാതെ 2024 ഏപ്രിലിൽ ആത്മഹത്യക്ക് ശ്രമിച്ചതായും പരാതിയിൽ പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ആരോപണങ്ങൾ റെഡ്ഡി നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

