
കർഷകർ ഇന്ത്യയുടെ ഭക്ഷ്യ സൈനികർ; പിന്തുണയുമായി പ്രിയങ്കയും സോനം കപൂറും
text_fieldsന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ച് ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയും സോനം കപൂറും. നമ്മുടെ കർഷകർ ഇന്ത്യയുടെ ഭക്ഷ്യ സൈനികരാണ്. അവരുടെ ഭയം ഇല്ലാതാക്കണം. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റണം. അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യമെന്ന നിലയിൽ ഈ പ്രതിസന്ധികൾ വൈകാതെ പരിഹരിക്കപ്പെടണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഡാനിയല്‍ വെബ്സ്റ്ററുടെ വാചകങ്ങൾ ഉദ്ദരിച്ചാണ് സോനം കപൂര്‍ കർഷക സമരത്തെ പിന്തുണച്ചത്. കര്‍ഷകരാണ് മനുഷ്യ നാഗരികതയുടെ സ്ഥാപകരെന്ന വെബ്സ്റ്ററുടെ വാചകങ്ങളാണ് കർഷക സമര ചിത്രത്തോടൊപ്പം സോനം പങ്കുവെച്ചത്.
ഗായകനും നടനുമായ ദില്‍ജിത്ത് ദോസാന്‍ഝ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയിലെ തണുപ്പിനെ മറികടക്കാന്‍ കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരു കോടി നല്‍കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
