ഈ ഹെയർസ്റ്റൈലിന് അമ്മക്ക് നന്ദി; ആരും ട്രോളരുത്- പ്രിയങ്ക ചോപ്ര
text_fieldsതാരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. പല താരങ്ങളുടെയും ബാല്യകാലത്തെ ഫോട്ടോ കണ്ടാൽ ചിലപ്പോൾ നമ്മൾ തന്നെ ഞെട്ടിപ്പോകും.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നടി പ്രിയങ്ക ചോപ്രയുടെ കുട്ടിക്കാലത്തെ ചിത്രമാണ്. ആരും തന്നെ ട്രോളരുതെന്ന് കുറിച്ചുകൊണ്ടാണ് നടി ഫോട്ടോ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. പ്രിയങ്കയുടെ ഒമ്പതാം വയസിലെ ചിത്രമാണിത്. ഒപ്പം മിസ്ഇന്ത്യ കിരീടം നേടിയപ്പോഴുള്ള ഫോട്ടോയും അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
'പ്രായപൂർത്തിയാകുന്നതും അണിഞ്ഞൊരുങ്ങുന്നതും ഒരു പെൺകുട്ടിയെ എങ്ങനെ മാറ്റുമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് വന്യമാണ്. ഇടതുവശത്തു കാണുന്നത് കൗമാരകാലഘട്ടത്തിന്റെ തുടക്കത്തിലുള്ള ഞാനാണ്. കൗമാരത്തിന് മുമ്പ് ഒരു "ബോയ് കട്ട്" ഹെയർസ്റ്റൈലിൽ സ്‌കൂളിൽ പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഹെയർ സ്റ്റൈലിന് അമ്മ (മധു ചോപ്ര)ക്ക് നന്ദിയുണ്ട്.
അടുത്ത ചിത്രം 17–ാംവയസിൽ മിസ് ഇന്ത്യ കിരിടം ചൂടിയ കാലത്തേതാണ്. മുടിയുടെയും മേക്കപ്പിന്റേയും മഹത്വം ആസ്വദിക്കുന്നു. രണ്ട് ചിത്രങ്ങളും ഒരു പതിറ്റാണ്ടിന്‍റെ ഇടവേളയിൽ എടുത്തതാണ്. ഞാനൊരു പെൺകുട്ടിയോ സ്ത്രീയോ ആണെന്ന് തോന്നുന്നില്ല എന്നാണ് പോപ്പ് ഗായിക ബ്രിട്നി സ്പിയേഴ്സ് പറഞ്ഞത്. ഇതുതന്നെയാണ് വിനോദത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചപ്പോൾ എനിക്കും തോന്നിയത്. ഇപ്പോൾ ഏതാണ്ട് 25 വർഷങ്ങൾക്ക് ശേഷവും, അത് മനസ്സിലാക്കുന്നു. എല്ലാവരും അവരവരുടെ ചെറുപ്പത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ സ്വയമൊരു ബോധ്യം വരും. നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിക്കുക. ഇന്നു കാണുന്ന നിങ്ങളിലേക്കെത്താൻ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്'- പ്രിയങ്ക ചോപ്ര കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.