Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകേൾക്കാൻ...

കേൾക്കാൻ ബുദ്ധിമുട്ടുള്ള പലതും കേട്ടു; എന്നാൽ ആ കമന്‍റ് സഹിക്കാൻ കഴിഞ്ഞില്ല -പ്രിയങ്ക ചോപ്ര

text_fields
bookmark_border
Priyanka Chopra reveals she cried to Nick Jonas after she was body shamed as not sample sized
cancel

റെ വേദനിപ്പിച്ച ബോഡി ഷെയ്മിങ് കമന്റിനെ കുറിച്ച് നടി പ്രിയങ്ക ചോപ്ര. ഏറ്റവും പുതിയ വെബ് സീരീസായ സിറ്റഡലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വേദിയിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി ശരീരത്തിന്റെ പേരിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള പലതും കേട്ടിട്ടുണ്ട്. എന്നാൽ ഈ അടുത്ത് കേൾക്കേണ്ടി വന്നത് തന്നെ ഏറെ സങ്കടപ്പെടുത്തിയെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.

കേൾക്കാൻ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളും കേട്ടു. എന്നാൽ എന്നെ ഏറ്റവും അധികം വേദനപ്പിച്ചത് അടുത്തിടെ കേൾക്കേണ്ടി വന്ന കമന്റാണ്. തന്റെ ശരീരം മാതൃകയാക്കാൻ കൊള്ളില്ലെന്ന് പറഞ്ഞു. അത് എന്നെ വളരെയധികം സങ്കടപ്പെടുത്തി. ഞാനിത് ഭർത്താവ് നിക്കിനോടും കുടുംബാംഗങ്ങളോടും പറഞ്ഞ് കരഞ്ഞിരുന്നു -പ്രിയങ്ക ചോപ്ര പറഞ്ഞു.

പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിൽ എത്തുന്ന വെബ് സീരീസായ സിറ്റഡൽ ഏപ്രില്‍ 28നാണ് സ്ട്രീം ചെയ്യുന്നത്. സിരീസില്‍ നാദിയ സിന്‍ഹ് എന്ന ഏജന്റിന്റെ കഥാപാത്രമാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. റിച്ചാര്‍ഡ് മാഡന്‍, സ്റ്റാന്‍ലി ടുച്ചി, ലെസ്‌ലി മാന്‍വില്ലെ എന്നിവരാണ് മറ്റു താരങ്ങൾ. റൂസോ ബ്രദേഴ്‌സ് ആണ് സിരീസ് നിർമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Chopra
News Summary - Priyanka Chopra reveals she cried to Nick Jonas after she was body shamed as 'not sample sized'
Next Story