ആളുകൾക്ക് കൗതുകം കൂടുതലാണ്; ‘ഞാൻ പൊതുജീവിതം തിരഞ്ഞെടുത്ത വ്യക്തിയാണെങ്കിലും മകളുടെ കാര്യത്തിൽ സ്വകാര്യത നൽകാനാണ് ആഗ്രഹിക്കുന്നത്’ -പ്രിയങ്ക ചോപ്ര
text_fieldsതാൻ ഒരു പൊതുജീവിതം തിരഞ്ഞെടുത്ത വ്യക്തിയാണെങ്കിലും, മകൾക്ക് സ്വന്തമായൊരു തിരഞ്ഞെടുപ്പിനുള്ള അവസരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് പ്രിയങ്ക ചോപ്ര. തന്റെ മകൾ മാൽതി മേരിയുടെ സ്വകാര്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നിരുന്നു. മകളുടെ സ്വകാര്യത സംരക്ഷിക്കാൻ താൻ സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചും താരം വിശദീകരിച്ചു.
മാൽതിയെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ഒരാൾ പിന്തുടർന്ന് വിഡിയോ എടുത്ത സംഭവം പ്രിയങ്കയെ വളരെ അസ്വസ്ഥയാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് മകളുടെ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താരം തീരുമാനിച്ചത്. ഞാൻ ഒരു പൊതുജീവിതം തിരഞ്ഞെടുത്ത വ്യക്തിയാണെങ്കിലും, മകളുടെ കാര്യത്തിൽ അത്തരം തീരുമാനങ്ങൾ എടുക്കാൻ അവൾക്ക് സ്വയം പ്രാപ്തിയുള്ള പ്രായമാകുന്നതുവരെ സ്വകാര്യത നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പുറത്തിറങ്ങുമ്പോൾ മകൾക്ക് സുരക്ഷയൊരുക്കാൻ ഇപ്പോൾ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെയും കൂടെ കൂട്ടാറുണ്ടെന്ന് പ്രിയങ്ക പറയുന്നു.
ആളുകൾ മകളോട് കാണിക്കുന്ന കൗതുകത്തെ ഞാൻ മാനിക്കുന്നുവെങ്കിലും, അനാവശ്യമായ വിഡിയോ പകർപ്പുകളും പിന്തുടരലുകളും ഒഴിവാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. മകൾ ലോകത്തെ ഭയപ്പെടാതെ ആളുകളെ സംശയത്തോടെ നോക്കാതെ വളരണമെന്നും, എന്നാൽ അതേസമയം സുരക്ഷിതയായിരിക്കണമെന്നുമാണ് ഞാൻ ആഗ്രഹിക്കുന്നത് പ്രിയങ്ക കൂട്ടിച്ചേർത്തു. ഞാൻ തിരഞ്ഞെടുത്ത കരിയറാണെങ്കിലും, മക്കളെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം എങ്ങനെയായിരിക്കുമെന്ന് വരും വർഷങ്ങളിൽ കാണേണ്ടതുണ്ട്. അതിനാൽ ഈ കാര്യത്തിൽ ഒരു പരിധിവരെ വിട്ടുവീഴ്ചയും സുരക്ഷയെക്കുറിച്ചുള്ള അവബോധവും ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

