'ദേശി'യാകാൻ സിലബസ് ഉണ്ടെന്ന് അറിയില്ലായിരുന്നു', വടാപാവിനെക്കാൾ ഇഷ്ടം ഹോട്ട് ഡോഗ് എന്ന് പറഞ്ഞതിന് 'പരദേശി'യാക്കിയവർക്ക് മറുപടിയുമായി പ്രിയങ്ക
text_fieldsനിരവധി ഇന്ത്യൻ സെലിബ്രിറ്റികൾ ലോകമെമ്പാടും വലിയ പ്രശസ്തി നേടിയിട്ടുണ്ട്. പ്രിയങ്ക ചോപ്ര ഇതിന് ഉത്തമ ഉദാഹരണമാണ്. എന്നാൽ അടുത്തിടെ, ഭക്ഷണത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് പ്രിയങ്ക നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. ഇന്ത്യൻ, വിദേശ ലഘുഭക്ഷണങ്ങളിൽ ചിലതിന്‍റെ പേര് പറഞ്ഞ് ഏത് തെരഞ്ഞെടുക്കുമെന്നായിരുന്നു ചോദ്യം. അതിൽ വടാപാവാണോ ഹോട്ട് ഡോഗാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ ഹോട്ട് ഡോഗ് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
താരത്തിന്‍റെ മറുപടി സമൂഹമാധ്യമത്തിൽ ചർച്ചയാകുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പങ്കുവെക്കപ്പെടുന്നുണ്ട്. അതിൽ രസരകരമായ ഒരു ട്രോളിനോട് പ്രതികരിച്ചിരിക്കുകയാണ് പ്രിയങ്ക. തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ട്രോൾ വിഡിയോ പങ്കുവെച്ചാണ് പ്രതികരണം.
പ്രശസ്ത ഫുഡ് വ്ലോഗർ പുഷ്പേക് സിദ്ധുവിന്‍റെ വിഡിയോയാണ് നടി പങ്കുവെച്ചത്. 'ദേശി'യായിരിക്കാൻ ഒരു സിലബസ് ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു എന്നെഴുതിയാണ് നടി വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. സമൂസയെ തെരഞ്ഞെടുക്കാത്തതിൽ തനിക്ക് വിഷമമുണ്ടെന്ന് പുഷ്പേക് വിഡിയോയിൽ പറഞ്ഞു.
'ഞാൻ സമൂസ കഴിക്കുന്നു, ഞാൻ സമൂസ ശ്വസിക്കുന്നു, എന്റെ മുഴുവൻ വ്യക്തിത്വവും സമൂസയാണ്, വാസ്തവത്തിൽ എന്റെ ജീവിതം സമൂസയെ ചുറ്റിപ്പറ്റിയാണ്. എനിക്ക് ഇത് വളരെ ഗൗരവമുള്ളതാണ്' എന്നാണ് ട്രോൾ വിഡിയോയിൽ അദ്ദേഹം പറഞ്ഞത്. വിഡിയോ പുറത്തു വന്നതോടെ ആരാധകരിൽ ചിലർ നടിയുടെ തെരഞ്ഞെടുപ്പിനെ ന്യായീകരിച്ചു. മറ്റുള്ളവർ ട്രോളിങ്ങിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

