Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാടക ഗർഭധാരണത്തിലൂടെ ആദ്യ കുഞ്ഞിനെ വരവേറ്റ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും

text_fields
bookmark_border
Priyanka-Chopra-and-Nick-Jonas
cancel

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജെനാസും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റു. വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. വെള്ളിയാഴ്ച രാത്രി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രിയങ്ക സന്തോഷ വാർത്ത പുറംലോകത്തെ അറിയിച്ചത്. ഈ പ്രത്യേക സാഹചര്യത്തിൽ കുടുംബത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്വകാര്യത മാനിക്കണമെന്ന് താരം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

'വാടകഗർഭത്തിലൂടെ ഒരു കുഞ്ഞിനെ വരവേറ്റുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ കുടുംബത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്വകാര്യത മാനിക്കണമെന്ന് ബഹുമാനപൂർവ്വം ആവശ്യപെടുന്നു. വളരെ നന്ദി' -നിക് ജോനാസിനെ ടാഗ് ചെയ്തു കൊണ്ട് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ എഴുതി.

വാനിറ്റി ഫെയറുമായി നടത്തിയ അഭിമുഖത്തിൽ കുഞ്ഞുങ്ങളെ കുറിച്ച് കുടുംബ ജീവിതത്തെ കുറിച്ചും ദമ്പതികൾ തങ്ങളുടെ ആഗ്രഹങ്ങൾ സൂചിപ്പിച്ച് ഒരാഴ്ച പിന്നിടുന്നതിന് മുമ്പാണ് പ്രിയങ്കയുടെ പ്രഖ്യാപനം. 'കുഞ്ഞുങ്ങൾ എന്നത് ഭാവിയെക്കുറിച്ചുള്ള ഞങ്ങളുടെ ആഗ്രഹത്തിന്റെ വലിയ ഭാഗമാണ്. ദൈവത്തിന്റെ കൃപയാൽ അത് സംഭവിക്കുമ്പോൾ സംഭവിക്കും' - അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു.

39കാരിയായ പ്രിയങ്ക 29കാരനായ അമേരിക്കൻ ഗായകൻ നിക് ​ജൊനാസിനെ 2018ലാണ് വിവാഹം കഴിച്ചത്. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്താവിനൊപ്പം യു.എസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Priyanka Chopra-Nick Jonas welcome a baby via surrogacy
Next Story