Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Priyanka Chopra and Nick Jonas
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightപ്രിയങ്ക ചോപ്രയും...

പ്രിയങ്ക ചോപ്രയും നിക്​ ജോനാസും വേർപിരിയുന്നോ? ചർച്ചയായി പ്രിയങ്കയുടെ പേരുമാറ്റം

text_fields
bookmark_border

മുംബൈ: സമൂഹമാധ്യമങ്ങളിലെ പേരുമാറ്റത്തിന്​​ പിന്നാലെ സിനിമ ലോകത്ത്​ ചൂടുപിടിച്ച്​ വീണ്ടുമൊരു വിവാഹമോചന ചർച്ച. ബോളിവുഡിനും ഹോളിവുഡിനും ഏറെ പ്രിയപ്പെട്ട പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്​ ജോനാസുമാണ്​ വാർത്തകളിലെ താരങ്ങൾ.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ മൂന്നുവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞദിവസം പ്രിയങ്ക തന്‍റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽനിന്നും നിക് ജോനാസിന്‍റെ 'ജോനാസ്​' നീക്കിയതാണ്​ ചർച്ചകൾ സജീവമാകാൻ കാരണം.

അതേസമയം വിവാഹമോചന വാർത്തകൾ തള്ളി പ്രിയങ്കയോട്​ അടുപ്പമുള്ളവർ രംഗത്തെത്തി. പ്രചരിക്കുന്നത്​ വ്യാജവാർത്തയാണെന്നായിരുന്നു പ്രിയങ്കയുടെ സുഹൃത്തിന്‍റെ ​പ്രതികരണം.

അഭ്യൂഹ​ങ്ങളോട്​ പ്രതികരിച്ച്​ പ്രിയങ്കയുടെ മാതാവ്​ മധു ചോപ്രയും രംഗത്തെത്തി. 'ഇ​െതല്ലാം അസംബന്ധമാണ്​. കിംവദന്തികൾ പ്രചരിപ്പിക്കരുത്​' -എന്നായിരുന്നു പ്രിയങ്കയുടെ മാതാവിന്‍റെ മറുപടി. ന്യൂസ്​ 18നോടായിരുന്നു മാതാവിന്‍റെ പ്രതികരണം.

2018 ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും ജോനാസിന്‍റെയും വിവാഹം. പഞ്ചാബി, ക്രിസ്​ത്യൻ രീതികളിൽ വിവാഹം നടത്തിയിരുന്നു. ജോധ്​പൂരിലെ ഉ​ൈ​മദ്​ ഭവൻ പാലസിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹസമയത്ത്​ ഇരുവരുടെയും പ്രായത്തെ സംബന്ധിച്ച ചർച്ചകളും ഉയർന്നുവന്നിരുന്നു. പ്രിയങ്കയേക്കാൾ 10 വയസ്​ കുറവുള്ള നിക്കിനെ വിവാഹം കഴിച്ചതാണ്​ ചർച്ചകൾക്ക്​ കാരണം. വിവാഹസമയത്ത്​ പ്രിയങ്കക്ക്​ 37ഉം ​നിക്കിന്​ 27ഉം ആയിരുന്നു പ്രായം. എന്നാൽ പ്രായവ്യത്യാസം തങ്ങളുടെ പ്രണയത്തിന്​ തടസമാകില്ലെന്ന്​ പ്രതികരിച്ച്​ പ്രിയങ്ക തന്നെ രംഗത്തെത്തിയിരുന്നു.

അടുത്തിടെ ലൊസ്​ ആഞ്ചലസിലെ വീട്ടിൽ ദീപാവലി ആഘോഷിച്ചതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവെച്ചിരുന്നു. ദിവസങ്ങൾക്ക്​ ശേഷമാണ്​ വിവാഹമോചന വാർത്തകൾ പ്രചരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka ChopraNick Jonas
News Summary - Priyanka Chopra drops Jonas from name Mother Refutes Divorce Rumours
Next Story