
ഓസ്കർ നാമനിർദേശ പട്ടിക പുറത്തുവിടുന്നത് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും
text_fieldsലണ്ടൻ: 93ാമത് ഓസ്കർ നാമനിർദേശങ്ങൾ പ്രഖ്യാപിക്കുക താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. മാർച്ച് 15നാണ് പ്രഖ്യാപനം. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ചേർന്ന് അറിയിച്ചതാണ് ഇക്കാര്യം.
നിലവിൽ ലണ്ടനിലാണ് ഇരുവരും. 'ഹേ അക്കാദമി, ഓസ്കർ നാമനിർദേശം ഒറ്റക്ക് പ്രഖ്യാപിക്കാൻ എനിക്ക് എന്തെങ്കിലും അവസരമുണ്ടോ? തമാശയാണ്. നിക്ക് ജോനാസ് നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. തിങ്കളാഴ്ച ഞങ്ങൾ ഒരുമിച്ച് ഓസ്കർ നാമനിർദേശം പുറത്തുവിടുന്നതിന്റെ ആവേശത്തിലാണ്. മാർച്ച് 15ന്. ലൈവായി youtube.com/oscars ൽ കാണൂ' -പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓസ്കർ പുരസ്കാര പ്രഖ്യാപനം വൈകിയിരുന്നു. തിയറ്റർ റിലീസുകളല്ലാതെ ഒ.ടി.ടി റീലീസ് ചിത്രങ്ങളും ഇത്തവണ അവാർഡിലേക്ക് പരിഗണിക്കും.
366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ ഓസ്കറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ നായകനായ സൂരറൈ പോട്ര്, ഐ.എം. വിജയൻ മുഖയകഥാപാത്രമായെത്തുന്ന 'മ് മ് മ്...' (സൗണ്ട് ഓഫ് പെയിൻ) എന്നിവ പട്ടികയിൽ ഇടംനേടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
