Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഇതാണ് ലാളിത്യം; സ്വയം...

ഇതാണ് ലാളിത്യം; സ്വയം കുട ചൂടിയ മോദിയെ പുകഴ്ത്തി പ്രിയദർശനും കങ്കണയും, വിമർശനവുമായി നെറ്റിസൺസ്

text_fields
bookmark_border
ഇതാണ് ലാളിത്യം; സ്വയം കുട ചൂടിയ മോദിയെ പുകഴ്ത്തി പ്രിയദർശനും കങ്കണയും, വിമർശനവുമായി നെറ്റിസൺസ്
cancel

ന്യൂഡൽഹി: പെ​ഗാസസ് ഫോൺ ചോർത്തലിനെതിരെ കേന്ദ്രസർക്കാറിനെതിരെ വിമർശങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പുകഴ്ത്തി സംവിധായകൻ പ്രിയദർശനും ബോളിവുഡ് നടി കങ്കണ റണാവത്തും. മഴയത്ത് കുടപിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവച്ചാണ് പ്രിയദര്‍ശനും നടി കങ്കണയും മോദിയുടെ എളിമയെ പുകഴ്ത്തിയത്.

പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പ്രശംസിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് പ്രിയദർശൻ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. സുഖവും ആഡംബരവും ആരെയും മികച്ച മനുഷ്യരാക്കില്ല. മറിച്ച് സ്വഭാവശുദ്ധിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതെന്നാണ് കങ്കണ കുറിച്ചത്.

കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ പ്രിയദർശനെയും കങ്കണയെയും വിമർശിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ദേശീയ പുരസ്കാരത്തിനായാണ് പ്രിയദർശന്റെ പോസ്റ്റെന്നാണ് നെറ്റിസൺസിന്റെ ആരോപണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiKangana RanautPriyadarshan
News Summary - Priyadarshan, Kangana Ranaut praises Modi for wearing umbrella
Next Story