പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കുകയാണോ?; മകന്‍റെ വിവാഹത്തിന് ഒരുമിച്ച് വന്നോളാം എന്ന് പറഞ്ഞത് പ്രിയൻ -സിബി മലയിൽ
text_fieldsസംവിധായകൻ സിബി മലയിലിന്‍റെ മകന്‍റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും ഒന്നിച്ച് വിവാഹവേദിയിലെത്തുകയും വധൂവരന്മാരെ ആശീർവദിക്കുകയും ചെയ്ത ദൃശ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേദിയിൽനിന്ന് പ്രിയദർശന്റെ കൈ പിടിച്ച് ലിസി ഇറങ്ങുന്ന ദൃശ്യവും ഏറെ പേർ സമൂഹമാധ്യമങ്ങളിൽ കണ്ടിരുന്നു. ഇതോടെ, വേർപിരിഞ്ഞ ഇരുവരും വീണ്ടും ഒന്നിക്കുകയാണോ എന്നായിരുന്നു പലരും സമൂഹമാധ്യമങ്ങളിൽ ചോദിച്ചത്.
ഇപ്പോൾ ഇതേക്കുറിച്ച് സംവിധായകൻ സിബി മലയിൽ തന്നെ പ്രതികരിച്ചിരിക്കുകയാണ്. വിവാഹത്തിന് ക്ഷണിക്കാൻ വിളിച്ചപ്പോൾ സംസാരത്തിനിടെ ലിസി വരുന്നുണ്ടെന്ന് പ്രിയനോട് പറഞ്ഞപ്പോൾ, ഞങ്ങൾ ഒരുമിച്ച് വന്നോളാം എന്ന് പ്രിയൻ പറയുകയുമായിരുന്നെന്ന് സിബി മലയിൽ പറയുന്നു. വിവാഹവേദിയിൽ വെച്ച് കണ്ടപ്പോൾ, രണ്ടു പേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം എന്ന് താൻ അവരോട് പറഞ്ഞതെന്നും, ഇതിന് മറുപടിയായി ആദ്യത്തെ പബ്ലിക് അപ്പിയറൻസ് ആണ് എന്നാണ് ലിസി പറഞ്ഞതെന്നും സിബി മലയിൽ പറഞ്ഞു.
വേർപിരിഞ്ഞ ശേഷം ആദ്യമായാണ് അവർ ഒന്നിച്ചു വന്നത്. ലിസി തന്റെ ആദ്യ സിനിമയിലെ നായികയാണെന്നും സിബി മലയിൽ ഓർത്തെടുക്കുന്നു. പ്രിയന്റെ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെയാണ് ലിസി ആദ്യമായി നായികയാകുന്നത്. താനും പ്രിയദർശനവും നവോദയയിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സായി പ്രവർത്തിച്ചിട്ടുണ്ടെന്നും സിബി മലയിൽ പറഞ്ഞു.
1990ലാണ് ലിസിയും പ്രിയദർശനും വിവാഹിതരായത്. സിദ്ധാർഥ്, കല്യാണി എന്നിവരാണ് മക്കൾ. 24 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് 2015 ലാണ് ഇരുവും തങ്ങൾ പിരിയുന്നതായി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

