
മൊട്ടത്തലയിൽ പുഞ്ചിരിച്ച് ചേട്ടനും കുഞ്ഞനിയനും; ഇന്ദ്രന് പിറന്നാൾ ആശംസയുമായി പൃഥ്വി
text_fieldsകൊച്ചി: മൊട്ടത്തലയുമായി പുഞ്ചിരിതൂകി നിൽക്കുന്ന ചേട്ടനും അനിയനും. മലയാള സിനിമയിലെ താരസഹോദരങ്ങളായ ഇന്ദ്രജിത്തിൻെറയും പൃഥ്വിരാജിൻെറയും ബാല്യകാല ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
ബാല്യകാലത്തെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് പൃഥ്വിരാജും. ചേട്ടൻ ഇന്ദ്രജിത്തിന് ജന്മദിന ആശംസ നേർന്നുകൊണ്ടുള്ളതായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. തല െമാട്ടയടിച്ച ഇരുവരുടെയും ബാല്യകാലചിത്രത്തിൽ രണ്ടുപേരെയും തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇരുവരെയും കാണാൻ ഒരുപോലെതന്നെയുണ്ടെന്നും ഇതിൽ ആരാണ് ഇന്ദ്രജിത്തെന്നും ആരാണ് പൃഥ്വിരാജെന്നും ചോദിച്ച് നിരവധി കമൻറുകളുമെത്തി.
ഇന്ദ്രജിത്തിന് ആശംസ നേർന്ന് ഭാര്യ പൂർണിമ ഇന്ദ്രജിത്ത് ഒരു വിഡിയോയാണ് പങ്കുവെച്ചത്. വിവിധ സമയങ്ങളിലായി വിഡിയോ കാണുന്ന ഇന്ദ്രജിത്തിൻെറ ഭാവങ്ങളാണ് വിഡിയോയിൽ. നിരവധി പേരാണ് താരത്തിന് ജന്മദിന ആശംസകളുമായി എത്തിയത്.
